Flash News

ഒരു മില്യണ്‍ യു‌എസ് ഡോളറിന്റെ സമ്മാനം നേടി ഇന്ത്യാക്കാരന്‍; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യാക്കാര്‍ ഭാഗ്യവാന്മാരായി

January 23, 2019

duty-freeദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അടുത്ത കാലത്തായി ഇന്ത്യാക്കാര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാകുന്നത് പതിവായി. ഇത്തവണയും ഇന്ത്യാക്കാരെയാണ് ഭാഗ്യം തുണച്ചത്. മൂന്നു ഇന്ത്യാക്കാര്‍ക്കാണ് ഇപ്രാവശ്യത്തെ നറുക്കെടുപ്പില്‍ ഭാഗ്യ നമ്പര്‍ വീണത്. അഭിഷേക് കത്തേല്‍ എന്ന ഇന്ത്യക്കാരനാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം ഏഴു കോടിയിയോളം രൂപ) സമ്മാനം ലഭിച്ചത്. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ലീപിക അലുവാലിയയ്ക്ക് ഔഡി കാറും 14 വയസ്സുള്ള ഫര്‍ഹാന്‍ ജാവേദ് ഖാന് ബിഎംഡബ്യു ബൈക്കുമാണ് സമ്മാനം.

അഭിഷേക് എടുത്ത 292 സീരിസിലെ 2582 എന്ന ടിക്കറ്റാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ അദ്ദേഹത്തിന് എത്തിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം യുഎഇ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ ആണ്. ‘ഈ സന്തോഷ വാര്‍ത്തയ്ക്ക് ദൈവത്തിന് നന്ദി. ജീവിതത്തില്‍ ആദ്യമായി എടുത്ത ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഇങ്ങനെ ഒരു ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി’- അഭിഷേക് പറഞ്ഞു.

27 വയസ്സുള്ള ലീപികയ്ക്ക് ഔഡിയുടെ ആര്‍8 ആര്‍ഡബ്യുഎസ് വി10 കൂപ്പ കാര്‍ ആണ് സമ്മാനം ലഭിച്ചത്. 1708 സീരീസിലെ 0380 എന്ന നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ ശേഷം രണ്ടുമാസം മുന്‍പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം ദുബൈയില്‍ എത്തിയത്. അസൈര്‍ബൈജാനിലേക്ക് ഹണിമൂണിന് പോകുമ്പോഴാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. ‘ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്. എന്റെ ഭര്‍ത്താവ് പുതിയൊരു കാര്‍ വാങ്ങാന്‍ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സമ്മാനം ലഭിച്ചത്’- ലീപിക പ്രതികരിച്ചു.

റാഞ്ചിയില്‍ നിന്നുള്ള ഫര്‍ഹാന്‍ ജാവേദ് ഖാന്‍ എന്ന പതിനാലുകാരന്‍ ആണ് ബിഎംഡബ്യു ആര്‍ 1200 ജിഎസ് റാലി എഡിഷന്‍ ബൈക്ക് സ്വന്തമാക്കിയത്. 356 സീരീസിലെ 0323 എന്ന നമ്പറാണ് ഭാഗ്യവുമായി എത്തിയത്. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പിതാവ് മുഹമ്മദ് ജാവേദ് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് മകന്റെ പേരില്‍ ടിക്കറ്റ് എടുത്തത്. അതില്‍ സമ്മാനവും ലഭിച്ചു. മുഹമ്മദ് ജാവേദിന് മുന്‍പും ദുബൈ ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിച്ചിരുന്നു. 2008ല്‍ പോര്‍ഷെ കാര്‍ ആണ് ഇദ്ദേഹത്തിന് നറുക്കെടുപ്പില്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ഇതേ നറുക്കെടുപ്പില്‍ ബ്രിട്ടിഷ് പൗരനായ എച്ച്. നീലും ഒരു മില്യണ്‍ യുഎസ് ഡോളര്‍ നേടിയിരുന്നു. 12 വര്‍ഷമായി ദുബൈയില്‍ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2019 വര്‍ഷത്തിന് മികച്ച തുടക്കം നല്‍കിയ ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നീല്‍ നന്ദി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top