Flash News

“പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്”- എ.കെ ആന്റണി; “ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകാം”- ഉമ്മൻ‌ചാണ്ടി

January 24, 2019

27-1445950384-akantonyന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നു നടത്തിയ പുന:സംഘടന രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്ട്രോക്കാണെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്‍റണി പറഞ്ഞു. പുന:സംഘടനയുടെ അലയൊലികള്‍ താമസിയാതെ ഉണ്ടാവുമെന്നും പെട്ടെന്ന് സര്‍ക്കാരിനെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നുള്ള വിമര്‍ശനങ്ങളെ ആന്‍റണി തള്ളിക്കളഞ്ഞു. കുടുംബാധിപത്യം എന്ന ആരോപണം ഇന്ദിരയുടെ കാലം മുതലുള്ളതാണ്. ജനം ഇത് തളളിക്കളഞ്ഞതാണ്. രാഹുലിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ പ്രിയങ്കയെ കൊണ്ടുവന്നതെന്ന ചോദ്യത്തിന് പ്രിയങ്കയെ നിയമിച്ചത് രാഹുൽ ഗാന്ധിയുടെ മാത്രം തീരുമാനമാണെന്നായിരുന്നു ആന്‍റണിയുടെ മറുപടി.

“നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചെന്ന് ആന്‍റണി പറഞ്ഞു. ശബരിമല കേസില്‍ സുപ്രീം കോടതിയിൽ നിന്ന് സര്‍ക്കാരിന് സാവകാശം തേടാമായിരുന്നു. ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഇതിലൂടെ നല്‍കിയത്. കോൺഗ്രസ് കൂടി ഈ കോഴിപ്പോരിലേക്ക് ചാടിയിരുന്നുവെങ്കിൽ കേരളം കത്തിച്ചാമ്പലാവുമായിരുന്നുവെന്നും ആന്‍റണി പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കണം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോദി ഭരണം തല്ലി തകര്‍ത്ത ഇന്ത്യന്‍ സമൂഹത്തെ വീണ്ടും പരസ്പരവിശ്വാസത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും ഇടമാക്കി മാറ്റണം. ലോകത്തിലെ എല്ലാ ഭരണഘടനകളും പഠിച്ച ശേഷവും നിരവധി വാദപ്രതിവാദങ്ങള്‍ക്കു ശേഷവും ലോകത്തിനാകെ മാതൃകയാക്കി ഉണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി ആര്‍എസ്എസ് തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം അടിവേര് ഇതിനോടകം ഇളക്കി”യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് തന്നോട് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിലവിലുളള എം.എല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഉമ്മന്‍ചാണ്ടി നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്.

അതിനിടെ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം താന്‍ പ്രതീക്ഷിച്ചിരുന്നതായി ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കോണ്‍ഗ്രസിന്റെ ‘അച്ഛേ ദിന്‍’ വന്നു. അന്നു മുതല്‍ എനിക്കു തോന്നിയിരുന്നു പ്രിയങ്ക ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി എടുത്ത നല്ല തീരുമാനമാണിത്. രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ഈ രാജ്യത്ത് എല്ലായ്‌പ്പോഴുമുണ്ടാകും. കോണ്‍ഗ്രസ് അതില്‍നിന്ന് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2014 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പിനെ തനിച്ചാണ് നേരിട്ടത്. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കണത്തിനുള്ള കേവലഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. തുടര്‍ന്ന് ബിജെപിയും ശിവസേനയും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.

Rahul Gandhi and his sister Priyanka Gandhi during an event organised by Rajiv Gandhi Foundation at Jawahar Bhavan. *** Local Caption *** Rahul Gandhi and his sister Priyanka Gandhi during an event organised by Rajiv Gandhi Foundation at Jawahar Bhavan. Express photo by Renuka Puri.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top