Flash News

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; നേപ്പാളിനെതിരെ കളിക്കാന്‍ യു‌എഇ ടീമിനുവേണ്ടി മലയാളിയായ റിസ്വാന്‍

January 24, 2019

riswanദുബൈ: നാളെ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ നേപ്പാളിനെതിരെ കളിക്കാന്‍ യു‌എഇ ടീമിനുവേണ്ടി മലയാളിയായ റിസ്വാന്‍ കളിക്കളത്തിലിറങ്ങും. തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഷാര്‍ജയില്‍ പ്രവാസിയായ റിസ്‌വാന്‍ മുന്‍ കേരള രഞ്ജിതാരമാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യുഎഇ ദേശീയടീമിലേക്ക് വഴി തുറന്നതിന് കാരണമായത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദ മത്സരം കളിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സ് നാളെയാണ്. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ നേപ്പാളിനെതിരെയാണ് റിസ്‌വാന്‍ പാഡുകെട്ടുക.

മികച്ച ബാറ്റ്‌സ്മാനും ലെഗ്‌സ്പിന്നറുമാണ് റിസ്‌വാന്‍. സെയ്ദാര്‍പള്ളി പൊത്താങ്കണ്ടിയില്‍ അബ്ദുറഊഫിന്റെയും നസ്‌റിന്റെയും മകനാണ്. 2011 സീസണില്‍ സഞ്ജു വി സാംസണും സച്ചിന്‍ ബേബിക്കുമൊപ്പം കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിരുന്നു ഈ ബി.ടെക് ബിരുദധാരി. റിസ്‌വാന് പുറമെ ഗുജറാത്ത് സ്വദേശി ചിരാഗ് സൂറിയാണ് യുഎഇ ടീമിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണചന്ദ്രന്‍, ലക്ഷ്മണ്‍, മുഹമ്മദ് ഷാനില്‍ എന്നീ മലയാളികളും യുഎഇ ദേശീയ ടീമില്‍ ഇടം നേടിയിരുന്നു. നേപ്പാളിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മല്‍സരവുമാണ് റിസ്‌വാന്‍ യുഎഇക്ക് വേണ്ടി കളിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top