Flash News

ക്രൈസ്തവ മുസ്ലിം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാനം വിപുലീകരിക്കാന്‍ വെള്ളാപ്പള്ളി ഒരുങ്ങുന്നു

January 24, 2019

vellapally-2സംസ്ഥാനത്തിന്റെ നവോത്‌ഥാന മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ മുൻകൈയിൽ സംഘടിപ്പിക്കപ്പെട്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. സമിതിയിലേക്ക് ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. വനിതാമതിലിന്‍റെ തുടർച്ചയെ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

സമിതിയിലേക്ക് എന്‍ എസ് എസും വന്നാല്‍ സ്വാഗതം ചെയ്തേക്കും. ആര്‍ക്ക് മുന്നിലും കതക് അടച്ചിട്ടില്ല. നവോത്‌ഥാന ആശയങ്ങളുമായി ചേര്‍ന്ന് പോകുന്നവര്‍ക്ക് വരാം. സമിതിയിൽ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ എത്ര കാലം എടുക്കുമോ അത്രയും കാലം പ്രവര്‍ത്തിക്കും. അതുകൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തുടരുമെന്നും ഒരു ലക്ഷ്മണ രേഖ വരയ്ക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ താലൂക്ക് തലം മുതൽ സംസ്ഥാന തലം വരെ നവോത്ഥാന സമിതികൾ രൂപീകരിക്കും. സമിതിക്കായി ഒമ്പതംഗ സെക്രട്ടേറിയറ്റിന് രൂപം നൽകും. ഈ വർഷം മാർച് 15നകം കമ്മിറ്റികൾ രൂപീകരിക്കും. സമാന ചിന്താഗതിയുള്ള ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഊട്ടി ഉറപ്പിച്ച് ജനഹൃദയങ്ങളില്‍ ആശയങ്ങളെത്തിക്കുകയാണ് ലക്ഷ്യം. ജാതി വിഭാഗീയത ഇല്ലാതെ മുന്നോട്ട് പോകാനുള്ള കൂട്ടായ യജ്ഞം നടത്താന്‍ തീരുമാനിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിൽ ലോകം കണ്ടതില്‍ വച്ച് അത്ഭുതമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top