Flash News

രഞ്ജി ട്രോഫി സെമിഫൈനല്‍; കേരളവും വിദര്‍ഭയും ഇഞ്ചോടിഞ്ച്

January 24, 2019

ranji-trophyവയനാട് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യമായി സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ കേരളത്തിനെതിരേ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയും കിതയ്ക്കുന്നു. കേരളത്തിനെ ആദ്യദിനത്തില്‍ തന്നെ ഒന്നാം ഇന്നിംഗ്സില്‍ 106 റണ്‍സില്‍ വിദര്‍ഭ എറിഞ്ഞിട്ടു. മറുപടിക്ക് ഇറങ്ങിയ വിദര്‍ഭ ആദ്യദിനം അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സെടുത്തിട്ടുണ്ട്. ലീഡ് 65 റണ്‍സ് മാത്രമാണ്. ഒരേപോലെ കൊണ്ടും കൊടുത്തും ഇരുടീമും മുന്നോട്ടു പോകുകയാണ്.

ആദ്യദിനത്തിലെ അവസാന 10 ഓവറുകളില്‍ നിന്ന്‍ മാത്രം വിദര്‍ഭയുടെ മൂന്നു വിക്കറ്റെടുക്കാനായത് കേരളത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. കളിയുടെ ആദ്യത്തില്‍ രണ്ടു വിക്കറ്റിന് 169 റണ്‍സെന്ന നിലയില്‍ കുതിക്കുകയായിരുന്നു വിദര്‍ഭ. 75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ്‌സ്‌കോറര്‍. അദ്ദേഹത്തിന് പുറമേ സഞ്ജയ് രാമസ്വാമി (19), വസീം ജാഫര്‍ (34), അഥര്‍വ ടെയ്ഡ് (23), രജ്‌നീഷ് ഗുര്‍ബാനി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

കേരളത്തിനായി സന്ദീപ് വാര്യരും എംഡി നിധീഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ ടീമിലെ മുന്‍നിര പേസര്‍ കൂടിയായ ഉമേഷ് യാദവിന്റെ തീപ്പൊരി ബൗളിങാണ് കേരളത്തിന്റെ കഥ കഴിച്ചത്. ഉമേഷ് കേരളത്തിന്റെ ഏഴു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top