Flash News

ഇന്നത്തെ നക്ഷത്ര ഫലം (25 ജനുവരി 2019)

January 25, 2019

best-astrologer-in-gurgaonഅശ്വതി: വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. തൊഴില്‍മേഖലകളിലെ അപര്യാപ്തതകള്‍ പരിഹരിക്കും. സംഘടിതശ്രമങ്ങള്‍ വിജയിക്കും. സ്വസ്ഥതയും സമാ ധാനവും ഐശ്വര്യവും ഉണ്ടാകും.

ഭരണി : വിജ്ഞാനം ആര്‍ജിക്കാൻ അവസരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറക്കാരുടെ ആഹ്ലാദത്തില്‍ പങ്കുചേരും. മംഗളകർമ ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കാര്‍ത്തിക : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.

രോഹിണി : വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വിജ്ഞാനപ്രദമായ ആശയങ്ങള്‍ അവതരിപ്പിക്കുവാനവസരമുണ്ടാകും. മംഗളകർമങ്ങളില്‍ പങ്കെടുക്കാനിട വരും.

മകയിരം : മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. സഹപ്രവര്‍ത്തകരുടെ സഹായമു ണ്ടാകും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

തിരുവാതിര : കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ധർമപ്രവൃത്തികള്‍ ക്ക് സർവാത്മനാ സഹകരിക്കും. മംഗളകർമങ്ങളില്‍ പങ്കെടുക്കും. ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

പുണര്‍തം : വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

പൂയ്യം : പ്രവര്‍ത്തനമേഖലകളില്‍ നിന്നു സാമ്പത്തികലാഭമുണ്ടാകും. പുതിയ കരാറു ജോലികള്‍ ഏറ്റെടുക്കും. സുഹൃത്ത്സഹായത്താല്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

ആയില്യം : സന്ധിസംഭാഷണം വിജയിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമു ണ്ടാകും. സേവനസാമർഥ്യത്താല്‍ കാര്യവിജയമുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കും.

മകം : അനുഭവജ്ഞാനമുളളവരുടെ നിർദേശം തേടും. പുതിയ പ്രവര്‍ത്തനമേഖലകളില്‍ പണം മുടക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ധർമപ്രവൃത്തി കള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സർവാത്മനാസഹകരിക്കും.

പൂരം : പുതിയ ആശയങ്ങള്‍ ഫലത്തില്‍ വരും. പദ്ധതി ആസൂത്രണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കുടുംബസൗഖ്യമുണ്ടാകും.

ഉത്രം : കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാ കും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ എതിര്‍പ്പുകളെ അതിജീവിക്കാൻ സാധിക്കും. ഗൃഹനിർമാണം പൂര്‍ത്തീകരിക്കാൻ വായ്പയ്ക്ക് അപേക്ഷ നല്‍കും.

അത്തം : വിപരീതചിന്തകള്‍ വർധിക്കും. പുത്രപൗത്രാദികളുടെ ആഗമനം മനസ്സമാ ധാനത്തിനു വഴിയൊരുക്കും. ആത്മവിശ്വാസം കുറയും. അസുഖങ്ങള്‍ വർധിക്കും.

ചിത്ര : ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ദുഃസൂചനകള്‍ ലഭിച്ചതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ തയാറാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ചോതി : സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും. കലാകായിക മത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങിവയ്ക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

വിശാഖം : അസൂയാലുക്കള്‍ വർധിക്കും. പണമിടപാടുകളില്‍ സൂക്ഷിക്കണം. വാഹ ന ഉപയോഗം ഉപേക്ഷിക്കണം. അമിതഭക്ഷണത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

അനിഴം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാകും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

തൃക്കേട്ട : പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹസാഫ ല്യത്താല്‍ ആത്മനിര്‍വൃതിയും ആത്മവിശ്വാസവുമുണ്ടാകും. പുത്രപൗത്രാദി സംരക്ഷ ണത്തിന് ദൂരദേശവിദേശയാത്രപുറപ്പെടും.

മൂലം : ശാസ്ത്രസാങ്കേതികവിദ്യയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. വിദ്യാർഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. വസ്ത്രാഭരണസു‌ഗന്ധദ്രവ്യങ്ങള്‍ പ്രോത്സാഹനസമ്മാനമായി ലഭിക്കും.

പൂരാടം : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതി ഉണ്ടാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കാൻ തയാറാകും.

ഉത്രാടം : മേലധികാരിയുടെ പ്രത്യേകപരിഗണനയില്‍ പുതിയ ചുമതലകളേറ്റെടുക്കും. പ്രതികൂലസാഹചര്യങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടുവാന്‍ സാധിക്കും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കാൻ സാദ്ധ്യതയുണ്ട്.

തിരുവോണം : ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ക്ക് അവിചാരിതതടസ്സങ്ങള്‍ അനുഭവപ്പെടും. അനുവദിച്ച സംഖ്യ ലഭിക്കാൻ കക്ഷിരാഷ്ട്രീയക്കാരുടെ ശുപാര്‍ശവേണ്ടിവരും. സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ അദ്ധ്വാനഭാരം വർധിക്കും.

അവിട്ടം : ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകള്‍ ഉപേക്ഷിക്കണം. അവധിയെടുത്ത് മംഗളകർമങ്ങളില്‍ പങ്കെടുക്കും. പരാമര്‍ശങ്ങള്‍ കേൾക്കാനിടവരും.

ചതയം : മാതാപിതാക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ അനുമതി ലഭിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. പ്രത്യേകപാഠ്യപദ്ധതിയില്‍ ചേരാനിടവരും.

പൂരോരുട്ടാതി : കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ സാധിയ് ക്കും. വിദ്യാർഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

ഉത്രട്ടാതി : ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ അ ന്തരീക്ഷമുണ്ടാകും. ഈശ്വരപ്രാർഥനകളാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാ കും.

രേവതി : ദേഹാസ്വാസ്ഥ്യത്താല്‍ യാത്രമാറ്റിവയ്ക്കും. മുന്‍കോപം നിയന്ത്രിക്കണം. വാക്കു പാലിക്കാൻ സാധിക്കുകയില്ല. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top