Flash News

ഗുസ്തിക്കാരനെ വെടിവെച്ചുകൊന്ന പന്ത്രണ്ടുകാരനെതിരേ കൊലക്കുറ്റത്തിനു കേസ്

January 26, 2019 , പി.പി. ചെറിയാന്‍

Newsimg1_38839909സാന്‍അന്റോണിയോ: ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ ഗുസ്തിക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ പന്ത്രണ്ടു വയസുകാരനെതിരേ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തു. പ്രായം കണക്കിലെടുത്ത് കുട്ടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടെക്‌സസിലെ സാന്‍അന്റോണിയോയില്‍ നിന്നു 85 കിലോമീറ്റര്‍ അകലെ യുവെന്‍ഡിലാണ് സംഭവം.

ജനുവരി 23-നു ബുധനാഴ്ച രാത്രി എട്ടോടെ ബോക്‌സറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പന്ത്രണ്ടുകാരന്‍ നിറയൊഴിച്ചത്. വാതിലിനു മുന്‍വശം ആരോ ശബ്ദമുണ്ടാക്കുന്നതു കേട്ടാണ് ബോക്‌സര്‍ വാന്‍ മീറ്റേഴ്‌സ് പുറത്തേക്ക് വന്നത്. വാതില്‍ തുറന്നതും വെടിയേറ്റ് ഇയാള്‍ നിലത്തുവീണു.

വീട്ടിലുണ്ടായിരുന്ന ബോക്‌സറുടെ ഗേള്‍ ഫ്രണ്ടാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ഗുസ്തി മത്സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുള്ള ഇയാള്‍ പത്തുവയസുമുതല്‍ ബോക്‌സിംഗ് പരിശീലനം നേടിയിരുന്നു. ട്രി സിറ്റി ബോക്‌സിംഗ് ക്ലബ് അംഗമാണ്.

സംഭവം നടന്ന രാത്രിയില്‍ വീട്ടില്‍ നിന്നും തലമൂടി ആരോ ഓടിപ്പോയതായി സമീപവാസികള്‍ പറയുന്നു. പന്ത്രണ്ടു വയസുകാരന്‍ ഇവരുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല. മുതിര്‍ന്നവര്‍ക്കെതിരേ ചാര്‍ജ് ചെയ്യുന്ന കൊലക്കുറ്റമാണ് പന്ത്രണ്ടുകാരനെതിരേ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ജനുവരി 24-നു കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റി.

Newsimg2_13393373

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top