Flash News

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് എന്തിന്? രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍

January 26, 2019

sen_7

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്. പത്മഭൂഷണ്‍ പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് നമ്പി നാരായണ്‍ നല്‍കിയത്. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം.  ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും സെന്‍കുമാര്‍ ആരോപിച്ചു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ല. മറ്റ് പല കണ്ടുപിടിത്തങ്ങള്‍ക്കും ഒരു അംഗീകാരവും ലഭിക്കുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ക്ക് പത്മ പുരസ്‌കാരം നല്‍കിയത് തെറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു.  ഗോവിന്ദച്ചാമിയും അമിറുള്‍ ഇസ്ലാമുമെല്ലാം ഈ പട്ടികയില്‍ വരും. നമ്പി നാരായണനു നല്‍കിയതോടെ ആ പുരസ്‌കാരത്തിന്റെ പവിത്രത നഷ്ടപ്പെട്ടെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.

അതേസമയം, താന്‍ കൊടുത്ത ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ പ്രതിയാണെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സുപ്രീം കോടതി തള്ളിയ കേസാണിത്. ചാരക്കേസില്‍ താന്‍ അന്വേഷണം നടത്തിയില്ലെന്ന് കോടതിയില്‍ സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണം നേരത്തെ തന്നെ തുടങ്ങിയതായി അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നത് ചാരക്കേസ് മുഴുവനും അന്വേഷിച്ച പോലെയാണ്.

“ഗോവിന്ദ ചാമിയെയും മറിയം റഷീദയെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരം. അതിനെതിരെ പ്രതികരിക്കുന്നില്ല. സുപ്രീം കോടതിയുടെ സമിതി ചാരക്കേസ് സംബന്ധിച്ച് തെറ്റുകാരെ കണ്ടെത്തുന്നതിനാണ്; തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കുന്നതിനാണ്. ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീംകോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ്. അതില്‍ സെന്‍കുമാറിനെ ശിക്ഷിക്കുമെന്ന് അദ്ദേഹത്തിന് വെപ്രാളം കാണും.”-നമ്പിനാരായണൻ പറഞ്ഞു.

സെന്‍കുമാര്‍ ആരുടെ ഏജന്റായിട്ടാണ് സംസാരിച്ചതെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ സുപ്രീം കോടതിയുടെ കമ്മിറ്റിയില്‍ പറയട്ടെ. ചാരക്കേസ് ആദ്യം പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ചു. 1994 ല്‍ തുടങ്ങിയ കേസ് പൂര്‍ത്തിയായത് 2018 ലാണ്. സെന്‍കുമാറിന്റെ വാക്കുകള്‍ക്ക് താന്‍ വില നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് എന്തിന്? രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍”

  1. ലാസര്‍ says:

    എടോ സെന്‍‌കുമാറേ
    താന്‍ എങ്ങനെയാണ് ഡിജിപിയായതെന്ന് എല്ലാവര്‍ക്കും അറിയാം. തന്നെപ്പോലെയുള്ളവര്‍ കേരള പോലീസിന്റെ തലപ്പത്ത് എത്തിയതുകൊണ്ടാണ് നമ്പി നാരായണനെപ്പോലെയുള്ള പ്രഗല്‍ഭരായവര്‍ കള്ളക്കേസില്‍ കുടുങ്ങേണ്ടീ വന്നതും പീഡനങള്‍ ഏല്‍ക്കേണ്ടി വന്നതും. എല്ലാ കുതന്ത്രങ്ങളും പയറ്റി ഏതോ പെണ്ണുങ്ങളുടെ ഉടുപ്പ് പൊക്കി നടക്കുന്ന തന്നെപ്പോലെയുള്ളവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. സ്വന്തം നേട്ടത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത തന്നെപ്പോലെയുള്ളവര്‍ ഇപ്പോഴും കേരള പോലീസിലുണ്ടെന്ന കാര്യം താന്‍ മറന്നുപോയോ? യുഡി‌എഫ് ഭരിച്ചിരുന്ന സമയത്തും താന്‍ തന്നെയായിരുന്നില്ലേ ഡിജിപി? എല്‍‌ഡി‌എഫ് വന്നപ്പോള്‍ പിണറായി വിജയന്റെ മൂട് താങ്ങി താന്‍ കളം മാറ്റിച്ചവിട്ടി. പിണറായി വിജയന്‍ ഉമ്മന്‍‌ചാണ്ടീയെ മൂക്കില്‍ വലിച്ചുകയറ്റി എന്തോ ഒക്കെ ഒലത്തിക്കളയുമെന്ന് താനങ്ങ് മനക്കോട്ട കെട്ടി. അവസാനം എന്തായി? തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഉമ്മാക്കി കാണിച്ചു. അതോടെ തന്നെ മൂടോടെ പിഴുത് ദൂരെ എറിഞ്ഞു. തൊപ്പിയുണ്ടായിട്ടും ആ തൊപ്പി തലയില്‍ വെക്കാന്‍ പൊലും തനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ മോദിയുടെ മൂട് നക്കിയല്ലേ താന്‍ നടക്കുന്നത്. അതും ജനങ്ങള്‍ കാണുന്നുണ്ട്. ഏതായാലും നമ്പി നാരായണന്റെ കേസ് കെട്ട് സുപ്രിം കോടതി മടക്കി പകരം തന്റെ കേസ് കെട്ട് തുറന്നിരിക്കുകയാണെന്ന് അറിയില്ലേ? ഒരു കോടി രൂപയാണ് താന്‍ നമ്പിക്ക് കൊടുക്കേണ്ടത്. അത് എവിടെ നിന്നുണ്ടാക്കുമെന്ന് ആദ്യം ആലോചിക്ക്. എന്നിട്ട് മതി ഹുങ്ക് പറച്ചില്‍…..ഫൂ…. !!

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top