Flash News

പെണ്‍‌കുട്ടികളുടെ സ്തന വളര്‍ച്ച തടയാന്‍ ‘ബ്രസ്റ്റ് അയേണിംഗ്’ ചെയ്യുന്ന രീതി ബ്രിട്ടണില്‍ വര്‍ധിക്കുന്നു

January 27, 2019

0_My-Mum-Ironed-My-Breastsലണ്ടന്‍ : സ്തനവളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടക്കല്ല് വെക്കുന്ന പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രാവര്‍ത്തികമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്തന വളര്‍ച്ച തടഞ്ഞ് ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം പ്രാകൃതരീതികള്‍ അവലംബിക്കുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടരുന്ന രീതിയാണ് ബ്രിട്ടണിലും ഇപ്പോള്‍ വ്യാപകമാവുന്നത്.

ലണ്ടന്‍ യോര്‍ക്ക്‌ഷൈര്‍,എസെക്‌സ്,വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദ ഗാര്‍ഡിയന്‍ പത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പാകൃത ആചാരങ്ങളിലൊന്നാണിത്. ‘ബ്രസ്റ്റ് അയേണിങ്’ എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ‘ബ്രസ്റ്റ് അയേണിങ്ങി’ന് ഇവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച വീണ്ടും ഉണ്ടാകുന്നതിനനുസരിച്ചാണ് ഇത് എത്ര തവണ ചെയ്യണമെന്ന് നിശ്ചയിക്കുന്നത്.

ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഭാവിയില്‍ കുട്ടികളുണ്ടാവുമ്പോള്‍ പാലൂട്ടാനും ഇവര്‍ വിഷമം അനുഭവിക്കുന്നു. യു.കെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശിയായ ലെയ്‌ല ഹുസൈന്‍ പറയുന്നു. വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുളളവരാണ്. മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവര്‍ പലരുമെന്നും ലെയ്‌ല പറയുന്നു. ഇത് വരെ ബ്രസ്റ്റ് അയേണിങ്ങിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ലണ്ടന്‍ പാലീസ് പറയുന്നു.

breastironing-509241


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top