Flash News

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 27, 2019 , തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി

Thanal-Perumpuzha-Republic-Day-2019 (7)തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു.

രാവിലെ തണല്‍ ഓഫീസ് അങ്കണത്തില്‍ കേരള അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് തണല്‍ പെരുമ്പുഴയുടെ കീഴില്‍ ആരംഭിച്ച ഓട്ടോ ടാക്സി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.

അതിനുശേഷം കുട്ടികളെയും, മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍ എന്നീ വാഹനങ്ങളുമായി പെരുമ്പുഴയിലും, കുണ്ടറയിലും തണല്‍ അംഗങ്ങള്‍ റിപ്പബ്ലിക് ദിന റോഡ് ഷോ നടത്തി.

തണല്‍ പെരുമ്പുഴ പ്രസിഡന്റ് ധനേഷ്, സെക്രട്ടറി ഷിബുകുമാര്‍, ട്രഷറര്‍ വിജിത്, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായ അശോക് കുമാര്‍, അബീഷ്, ശരത്, ഷൈന്‍, സിബീഷ്, ഷീബ അബീഷ്, ജോജി, ഹരികൃഷ്ണന്‍, ശ്രീജിത്ത്, ജില്‍ജിത്ത്, പ്രിന്‍സ്, പ്രവീണ്‍, അജയന്‍, സുധീവ് സുധി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Thanal-Perumpuzha-Republic-Day-2019 (10) Thanal-Perumpuzha-Republic-Day-2019 (16) Thanal-Perumpuzha-Republic-Day-2019 (19)

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top