Flash News

സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ക്വിക് ഓഫ് ഷിക്കാഗോയില്‍

January 28, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

stthomasഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഡിസംബർ 9 -നു രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്നു.

ഇടവകയിലെ പത്തു കുടുംബങ്ങള്‍ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ഇടവകവികാരി ഫാ. ഹാം ജോസഫ് , കോണ്‍ഫറന്‍സ് കണ്‍വീനർ ഡീക്കൻ. ജോർജ് പൂവത്തൂർ എന്നിവർ രെജിസ്‌ട്രേഷൻ സ്വീകരിക്കുകയും രജിസ്റ്റർ ചെയ്ത കുടുംബങ്ങളെ അനുമോദിക്കുകയും ചെയ്തു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആയിരത്തില്‍പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗമം മലങ്കര മെത്രാപ്പൊലീത്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഫാ. ഡാനിയല്‍ ജോര്‍ജ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഫാ. ഹാം ജോസഫ്, കോശി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളിലായി കോണ്‍ഫറൻസിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു വരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top