Flash News

ലവ്‌ലി കളപ്പറമ്പത്ത് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

January 28, 2019 , ജോസ് മാളേയ്ക്കല്‍

IMG_1528ഫിലാഡല്‍ഫിയ: കളപ്പറമ്പത്ത് പൗലോസിന്റെ ഭാര്യ ഏലി കളപ്പറമ്പത്ത് (ലവ്‌ലി – 61) ജനുവരി 27 ഞായറാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പയ്യന്നൂര്‍ കുഴുപ്പില്‍ കുടുംബാംഗമാണു പരേത.

മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. സംസ്‌ക്കാരം ഫെബ്രുവരി 2 ശനിയാഴ്ച.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ സജീവാംഗം.

മാതാപിതാക്കള്‍: പരേതനായ കുഴുപ്പില്‍ തോമസ്, മേരി തോമസ്.

മക്കള്‍: ജിജില്‍, ജെറി, ജില്‍. മലിസ പുത്രഭാര്യ.

സഹോദരങ്ങള്‍: റവ. ഫാ. മാത്യു തോമസ് കുഴുപ്പില്‍ (കണ്ണൂര്‍ രൂപത), എബ്രാഹം തോമസ് കുഴുപ്പില്‍, ബ്രദര്‍ ജോസഫ് തോമസ് കുഴുപ്പില്‍ എസ്. ജെ. (ജസ്യൂട്ട് വൈദികന്‍), ജയിംസ് കുഴുപ്പില്‍, റവ. ഫാ. ദേവസ്യ കുഴുപ്പില്‍ എസ്. ജെ., ലിസി.

പൊതുദര്‍ശനം: ഫെബ്രുവരി 1 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ 9 വരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115).

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 10:30 നു സീറോമലബാര്‍ പള്ളിയില്‍ ആരംഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top