Flash News

പൃഥ്വിരാജും മം‌മ്‌ത മോഹന്‍‌ദാസും റൊമാന്റിക് സീനില്‍; നയനിലെ ഗാനം വൈറല്‍

January 29, 2019

maxresdefaultഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായി പൃഥ്വിരാജ് വേഷമിടുന്ന ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്ത് വന്നു. ‘അകലെയൊരു താരകമായ്’ എന്ന് ആരംഭിക്കുന്ന ഗാനം ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍, പ്രീതി നമ്പ്യാര്‍ എന്നിവര്‍ചേര്‍ന്ന് രചന നിർവഹിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

ദുല്‍ഖര്‍ സല്‍മാന്‍, നിത്യാമേനോൻ ജോഡികൾ ഒന്നിച്ച സൂപ്പർ ഹിറ്റ് സിനിമയായ 100 ഡേയ്‌സ് ഓഫ് ലവിന് ശേഷ൦ ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയന്‍’. ഇതിന്റെ തിരക്കഥയൊരിക്കിയിരിക്കുന്നതും ജെനൂസ് തന്നെയാണ്. ആല്‍ബര്‍ട്ട് എന്ന അച്ഛന്‍റെയും ആദം എന്ന മകന്‍റെയും തീവ്ര വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ടോവിനോ നായകനായ ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ വാമിഖയാണ് ചിത്രത്തിലെ നായിക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top