Flash News

ആട് ബിരിയാണിയും കോഴി ബിരിയാണിയും പ്രസാദമായി വിതരണം ചെയ്യുന്ന ഒരു ക്ഷേത്രം തമിഴ്‌നാട്ടില്‍

January 29, 2019

newsrupt_2019-01_f8fe0de7-00d3-4437-a4cf-29585b2445ef_biriyani_സാധാരണ അമ്പലങ്ങളില്‍നിന്നും വ്യത്യസ്ഥമായി തമിഴ്നാട്ടിലെ ഒരമ്പലത്തില്‍ ബിരിയാണിയാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിലെ മധുരക്കടുത്ത് വടക്കാംപട്ടിയിലെ മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവത്തിന് ആട് ബിരിയാണിയും കോഴി ബിരിയാണിയുമാണ് പ്രസാദം. ബിരിയാണി കഴിക്കാൻ ഭക്തർ ആകണമെന്നില്ല. ഉത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആർക്കും പ്രസാദം കിട്ടും. 83 വർഷമായി ഈ അപൂർവ്വ വിരുന്ന് ഇവിടെ നടക്കുന്നു. 2000 കിലോയോളം അരിയും ആട്ടിറച്ചിയും ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്.

ഉത്സവദിവസം അമ്പത് വലിയ കുട്ടകങ്ങളിൽ അരിയും ഇറച്ചിയും മസാലക്കൂട്ടുകൾ ചേർത്ത് പാകമാക്കാനിടും. വിറകടുപ്പിലെ തീയിൽ രാത്രിയിരുന്ന് വെന്ത് തയ്യാറായ ബിരിയാണി രാവിലെ അഞ്ച് മണി മുതലാണ് വിളമ്പിത്തുടങ്ങുക. പ്രാതലിന് ബിരിയാണി കഴിക്കുക എന്ന അപൂർവ്വത കൂടിയുണ്ട് ഇതിൽ.

കഴിഞ്ഞ വർഷം മാത്രം 200 ആടുകളും 250 പൂവൻ കോഴികളും ഉത്സവദിവസം അടുപ്പിലായി. ഇവയ്ക്കൊപ്പം മസാലയിൽ പൊതിഞ്ഞ് ഭക്തരുടെ മുന്നിലെത്തിയത് 1800 കിലോ അരിയാണ്. ഭക്തജനങ്ങളിൽ നിന്നുള്ള സംഭാവന സ്വീകരിച്ചാണ് പാചകാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്.

ബിരിയാണിയും തിന്ന് ഉത്സവം കൂടണമെങ്കിൽ ഇനി ഒരു കൊല്ലം കൂടി കാത്തിരിക്കണം. ഇത്തവണ മുനിയാണ്ടി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 24 മുതൽ 26 വരെ ആഘോഷിച്ചു കഴിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top