Flash News

ഇന്നത്തെ നക്ഷത്ര ഫലം (29 ജനുവരി 2019)

January 29, 2019

1546791831-29243-A-photo-horoscopeഅശ്വതി: ആഗ്രഹങ്ങള്‍ സാധിക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ കരാറു ജോലിയില്‍ ഒപ്പുവയ്ക്കും. വ്യവസ്ഥകള്‍ പാലിക്കും.

ഭരണി : അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പ്രത്യുപകാരം ചെയ്യാൻ സാധിക്കും.

കാര്‍ത്തിക : ക്രയവിക്രയങ്ങളില്‍ സാമ്പത്തികനേട്ടമുണ്ടാകും. പൊതുജന ആവശ്യങ്ങള്‍ ക്കായി ഭരണാധികാരികളെ കാണും. ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സർവാത്മനാസഹകരിക്കും.

രോഹിണി : ദുഷ്ചിന്തകള്‍ അകറ്റാന്‍ ഈശ്വരപ്രാർഥനകള്‍ സഹായകമാകും. വിജ്ഞാ നങ്ങള്‍ കൈമാറും. കാര്യങ്ങള്‍ ശരിയായ നിഗമനത്തിലെത്തിച്ചേരും. പദ്ധതികള്‍ക്ക് പൂർണരൂപമുണ്ടാകും.

മകയിരം: ഈശ്വരപ്രർഥനകളാല്‍ മനോവിഷമത്തിനു കുറവുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. വാക്കുകള്‍ ഫലിക്കും. അറിവുളളമേഖല കളില്‍ പണം മുടക്കും.

തിരുവാതിര : അധികസംസാരം ഉപേക്ഷിക്കണം. അസൂയാലുക്കളുടെ കുപ്രചരണ ത്താല്‍ മനോവിഷമം തോന്നും. സൂക്ഷ്മതയോടുകൂടി ചെയ്യേണ്ടതായകാര്യങ്ങള്‍ക്ക് അലസത തോന്നും.

പുണര്‍തം : മുന്‍കോപം നിയന്ത്രിക്കണം. വ്യാപാര ആവശ്യങ്ങള്‍ക്കുള്ള യാത്ര വിഫലമാകും. ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

പൂയം: അവിചാരിതമായുള്ള ആത്മബന്ധം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. പ്രവര്‍ ത്തനങ്ങളില്‍ പുരോഗതി കുറയും. വഞ്ചനയില്‍ അകപ്പെടരുത്. അദൃശ്യമായ പണമിടപാടുകളില്‍ നിന്നു പിന്മാറണം.

ആയില്യം : സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ അവധിയെടുക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

മകം : കീഴ്ജീവനക്കാര്‍ വരുത്തിവച്ച അബദ്ധം തിരുത്താനിടവരും. അന്ധമായ വി ശ്വാസം പണനഷ്ടമുണ്ടാക്കും. വ്യക്തിത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും.

പൂരം : ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ഉത്രം: പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പൊതുജനപിന്തുണയും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിജയവും കുടുംബജീവിതത്തില്‍ സംതൃപ്തിയും ഉണ്ടാകും.

അത്തം : യാഥാർഥ്യത്തോടുകൂടിയ സമീപനം സര്‍വകാര്യവിജയത്തിനും വഴിയൊരുക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. പുതിയ കർമമേഖലകള്‍ തുടങ്ങും. അവധി ലഭിച്ചതിനാല്‍ പുണ്യതീർഥയാത്രകള്‍ക്ക് ഏര്‍പ്പാടുചെയ്യും.

ചിത്ര : വിതരണരംഗങ്ങളില്‍ ഉണര്‍വ് ഉണ്ടാകും. കുടുംബസംരക്ഷണച്ചുമതല ഏറ്റെടുക്കാനിടവരും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

ചോതി : സാമ്പത്തികപുരോഗതി ഉണ്ടാകും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭി യ്ക്കും. സല്‍ക്കർമങ്ങള്‍ക്ക് സർവാത്മനാസഹകരിക്കും. ആത്മവിശ്വാസം വർധിക്കും.

വിശാഖം : അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായിവരും. വിശ്വാസവഞ്ചനയില്‍ അ കപ്പെടാതെ സൂക്ഷിക്കണം. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും.

അനിഴം : കര്‍ക്കശ ബുദ്ധി ഒഴിവാക്കണം. വിട്ടുവീഴ്ചയ്ക്കു തയാറാകും. തര്‍ക്കത്തിനു പോകരുത്. സാമ്പത്തികപ്രതിസന്ധിതരണം ചെയ്യാൻ ഭൂമിപണയപ്പെടുത്തും.

തൃക്കേട്ട : കഠിനാദ്ധ്വാനത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ബന്ധുവിന് ചികിത്സയ്ക്ക് സാമ്പത്തികസഹായം ചെയ്യും.

മൂലം : അനുബന്ധവ്യാപാരം തുടങ്ങുവാന്‍ നിര്‍ദ്ദേശവും ഉപദേശവും തേടും. സജ്ജന സംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ദാമ്പത്യജീവിതം സുഖമായിരിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

പൂരാടം : ദൗത്യങ്ങള്‍ പൂർണതകൈവരിക്കും. ചര്‍ച്ചകള്‍ വിജയിക്കും. തീരുമാനങ്ങ ളില്‍ ഔചിത്യമുണ്ടാകും. ഈശ്വരപ്രാർഥനകളാല്‍ മനസമാധാനമുണ്ടാകും. പ്രതാപവും ഐശ്വര്യവും ഉണ്ടാകും.

ഉത്രാടം : മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീർക്കാന്‍ അവസരമുണ്ടാകും. ഏ റെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും. സര്‍ര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും.

തിരുവോണം : സുകൃതകർമങ്ങളില്‍ പങ്കെടുക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നല്‍കുന്ന പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും ആത്മസാക്ഷാത്കാരവും തോന്നും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമാകും.

അവിട്ടം : വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. പ്രതികരണശേഷി വർധിയ് ക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. തൊഴില്‍മേഖലകളിലെ അപ ര്യാപ്തതകള്‍ പരിഹരിക്കും.

പൂരോരുട്ടാതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.

ഉത്രട്ടാതി : പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേരും. നവദമ്പതികളെ ആശീര്‍വ ദിക്കുവാനവസരമുണ്ടാകും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും.

രേവതി : ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. തൊഴില്‍ മേഖലകളില്‍ ആശങ്കവർധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top