Flash News

നമ്പി നാരായണനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരെ നടപടിക്ക് നിയമോപദേശം തേടി പൊലീസ്

January 30, 2019 , .

tp_9ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ പരിഹസിച്ച പൊലീസ് മേധാവി സെന്‍കുമാറിനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പൊലീസ് പരിശോധിക്കുന്നു. സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ നിയമോപദേശം തേടി.

പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്രസമ്മേളനം വിളിച്ചാണ് “നമ്പി നാരായണന് പത്മപുരസ്‌കാരം നല്‍കുന്നത് അമൃതില്‍ വിഷം കലര്‍ത്തിയത് പോലെയാണെ”ന്ന സെന്‍കുമാറിന്റെ പരിഹാസം. “ഇനി ജിഷാ കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനും ചാരക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന മറിയം റഷീദയ്ക്കും സൗമ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിക്കും പത്മ പുരസ്‌കാരം നല്‍കുന്നത് കാണേണ്ടിവരു”മെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ബിജെപി നേതാക്കളടക്കം രംഗത്ത് വന്നു. ഇതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നിയമപദേശം തേടിയിരിക്കുന്നത്. ഡിജിപി പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറിയിരുന്നു. പത്മപുരസ്‌കാരം ലഭിക്കേണ്ട തരത്തിലുളള എന്തെങ്കിലും സംഭാവന നമ്പി നാരായണന്‍ നല്‍കിയിട്ടുണ്ടോ എന്നായിരുന്നു ശബരിമല കര്‍മസമിതി ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യം.

1994ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് നല്‍കിയത്. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം.  നമ്പി നാരായണന്‍ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നല്‍കിയത്. ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരടക്കമുള്ളവരോട് താന്‍ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തവരും അവാര്‍ഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീം കോടതി നിര്‍ദേശ പ്രകാരം ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലര്‍ക്കും അവാര്‍ഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തില്‍ നിന്ന് ഹൈഡ്രജനും ഓക്‌സിജനും വേര്‍തിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാള്‍ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലര്‍ക്കും അവാര്‍ഡ് കൊടുത്തില്ല.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് നേരെയുളള പരിഹാസം തിരഞ്ഞെടുപ്പില്‍  സെന്‍കുമാറിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നമ്പി നാരായണനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരെ നടപടിക്ക് നിയമോപദേശം തേടി പൊലീസ്”

  1. സുഭാഷ്, പേരാമ്പ്ര says:

    ഈ മാന്യന്റെ ക്വാളിഫിക്കേഷന്‍ എന്താണെന്ന് ഒന്നു വെരിഫൈ ചെയ്യുന്നത് നന്നായിരിക്കും. ഇയ്യാളുടെ പ്രസ്താവനകള്‍ വെറും നാലാംകിടക്കാര്‍ പറയുന്നതുപോലെയാണ്. ഇവനൊക്കെ പോലീസ് സേനയില്‍ കടന്നുകൂടിയത് കൈക്കൂലി കൊടുത്തിട്ടാണെന്നു തോന്നുന്നു. ഇവിടെ എറണാകുളം മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളികളുടെ വിവരം പോലുമില്ലാത്ത ഇവന്‍ ഒരു സംഘിയാണെന്ന് മനസ്സിലായതുകൊണ്ട്, ഇവനെ സൂക്ഷിക്കണം. കേരളത്തില്‍ നിന്ന് യു.പി.യിലേക്കോ ഝാര്‍ഖണ്ഡിലേക്കോ ബീഹാറിലേക്കോ നാടു കടത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top