Flash News

നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ല; പാര്‍ട്ടി ഓഫീസ് റെയിഡ് നടത്തിയത് പ്രശസ്തിക്ക് വേണ്ടി: കോടിയേരി

January 30, 2019

kod_2കണ്ണൂര്‍: സിപിഎം ഓഫീസ് റെയിഡ് നടത്തിയ ഡി.സി.പി ചൈത്ര തേരസേ ജോണിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ലെന്നും ഡി.സി.പി റെയ്ഡ് ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

റെയിഡിലൂടെ ഒരു പ്രതിയെ പോലും ഓഫീസില്‍ നിന്ന് പിടികാനായിട്ടില്ല. അതിലൂടെ റെയ്ഡിന് പിന്നിലെ ദുരുദ്ദേശ്യം മനസ്സിലാകുമെന്നും കോടിയേരി വ്യക്തമാക്കി.

ഏത് ഉദ്യോഗസ്ഥരാണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അങ്ങനെയല്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ പിന്തുണയ്ക്കാത്തത്. നിയമാനുസൃതമായാണ് റെയ്‌ഡെങ്കില്‍ ബി.ജെ.പി ഓഫീസില്‍ പ്രതികള്‍ ഒളിച്ചപ്പോള്‍ പോയി റെയ്ഡ് ചെയ്യാമായിരുന്നു. അതുണ്ടായില്ല. സി.പി.എം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ ഈ ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതലയില്ല. താല്‍ക്കാലിക ചുമതലയായിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ അര്‍ഹതയില്ലാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ല; പാര്‍ട്ടി ഓഫീസ് റെയിഡ് നടത്തിയത് പ്രശസ്തിക്ക് വേണ്ടി: കോടിയേരി”

  1. വിശ്വംഭരന്‍, പാനൂര്‍ says:

    അതു ശരിയാണ്. നിയമം നിനക്കും ബാധകമാണെന്ന കാര്യം മറക്കേണ്ട. നിന്നെപ്പോലെയുള്ളവര്‍ നിയമലംഘനം നടത്തുമ്പോള്‍ നിയമപാലകര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കണമെന്നു പറയുന്നതാണ് ബൂര്‍ഷ്വാത്തരം. ചൈത്ര തെരേസ നിയമം പഠിച്ചവളാണ്. അല്ലാതെ നിന്നെപ്പോലെ കൊന്നും കൊലവിളിച്ചും തെമ്മാടിത്തരവും കാണിച്ച് വളര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായതല്ല. സിപി‌എം ഓഫീസ് റെയ്ഡിലൂടെ ഒരു പ്രതിയെപ്പോലും പിടികിട്ടിയില്ല എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ആ പ്രതിയെ അവിടെ നിന്ന് മാറ്റിയത് ആരാണെന്ന്….. നീയും നിന്റെ കൂട്ടാളികളും ചെയ്തുകൂട്ടുന്ന തെമ്മാടിത്തരത്തിന് ജനങ്ങള്‍ മറുപടി തന്നുകൊള്ളും. അതിനിനി അധികം താമസമില്ലെന്നുകൂടി ഓര്‍ത്താല്‍ നന്ന്

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top