Flash News

ഐപിഎല്‍ വാതുവെപ്പ്: കുറ്റം സമ്മതിച്ചത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനാലെന്ന് ശ്രീശാന്ത് സുപ്രീംകോടതിയില്‍

January 30, 2019

sreesanth_2ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് 2013ല്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീംകോടതിയില്‍ പറഞ്ഞു. വാതുവെപ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുളള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍ ,കെ.എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്.

ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷത്തെ വിലക്കാക്കി കുറയ്ക്കാന്‍ മാത്രമെ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെക്കുറിച്ച് ചില പരാമര്‍ശങ്ങളും കോടതി നടത്തി. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശ്രീശാന്ത് കൂടുതല്‍ പണം കയ്യില്‍ കരുതിയത് എന്തിനായിരുന്നുവെന്നും വാദത്തിനിടെ കോടതി ചോദിച്ചു. ഇത് അനാഥാലയത്തിന് നല്‍കാനാണെന്നായിരുന്നു ശ്രീശാന്തിന്റെ വക്കീലിന്റെ മറുപടി. അധിക രേഖകള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.

2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുളളവരെ ബിസിസിഐ വിലക്കിയത്. വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ക്രൂരമാണെന്നും ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങളില്‍പ്പോലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാതുവെയ്പ്പ് വിവാദത്തില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയിലെത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top