Flash News

പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പി.സി ജോര്‍ജും

January 30, 2019

jo_3തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഒരേ വേദി പങ്കിടുന്നത്. മാണി ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടന്‍, എന്‍. ജയരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെയാണ് മാണിയെ ഒഴിവാക്കി പ്രാര്‍ത്ഥനാ യജ്ഞവുമായി പി.ജെ ജോസഫ് എത്തിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് ഇന്നലെ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.  യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കങ്ങള്‍ ജോര്‍ജ് നടത്തിവരുകയും മാണി ഗ്രൂപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ജോസഫ് സംഘടിപ്പിച്ച പരിപാടിക്ക് ജോര്‍ജ് എത്തിയിരിക്കുന്നത്. പിസി ജോര്‍ജുമായുള്ള ചങ്ങാത്തം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സൂചനയായാണ് വിദഗ്ധര്‍ കാണുന്നത്.

അതേസമയം, പ്രാര്‍ഥനായജ്ഞത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പി.സി.ജോര്‍ജിനെ താന്‍ ക്ഷണിച്ചിട്ടില്ല, മോന്‍സ് ജോസഫ് ക്ഷണിച്ചിട്ടാണ് പി.സി ജോര്‍ജ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കോഴയ്ക്കും എതിരായുളളതിനാലാണ് പ്രാര്‍ഥനായജ്ഞത്തില്‍ വിളിക്കാതെ പങ്കെടുത്തതെന്ന് പി.സി ജോര്‍ജും പ്രതികരിച്ചു. ജോസഫും ജോര്‍ജും തമ്മില്‍ ചടങ്ങിനിടെ സൗഹൃദം പങ്കിട്ടതും കൗതുകമുണര്‍ത്തി.

പി.ജെ ജോസഫിന്റെ പ്രാര്‍ഥനായജ്ഞത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. പി.സി ജോര്‍ജ് പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ല. കേരളാ കോണ്‍ഗ്രസ് പിളരുമെന്നത് മാധ്യമ സൃഷ്ടിയെന്നും ജോസ് കെ.മാണി മലപ്പുറത്ത് പറഞ്ഞു.

pc-geo-545x325

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top