Flash News

മതങ്ങള്‍ക്കുള്ളിലെ അന്ധവിശ്വാസം

January 30, 2019

mathangalകേരളത്തില്‍ പ്രളയകാലത്ത് മനുഷ്യരെല്ലാം ഒന്നാണെന്ന് കൊട്ടിഘോഷിച്ചവര്‍ പ്രളയാനന്തരം വിപരീത ദിശയിലേക്ക് പ്രയാണം ചെയ്ത സംഭവങ്ങള്‍ മനുഷ്യരെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമൊക്കെ തോളോടു തോള്‍ ചേര്‍ന്ന് പരസ്പരം സഹായഹസ്തങ്ങള്‍ നീട്ടിയപ്പോള്‍ എല്ലാവരും ഏറെ അഹങ്കരിച്ചു… ‘കേരളത്തെ കണ്ടു പഠിക്ക്’ എന്ന് അന്യ സംസ്ഥാനക്കാര്‍ മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. അതുകണ്ട് കേരളീയര്‍ അഹങ്കരിച്ചു. നൂറുകൊല്ലത്തെ ദുര്‍മേദസ്സുകള്‍ എല്ലാം പ്രളയത്തിലൊഴുകിപ്പോയി എല്ലാവരുടേയും മനസ്സ് ശുദ്ധീകരിച്ചുവെന്ന് അഹങ്കരിച്ചു. എന്നാല്‍ ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ആ സ്വകാര്യ അഹങ്കാരത്തിനുണ്ടായിരുന്നുള്ളൂ എന്ന് നാം അറിഞ്ഞു.

ഒരു വിഭാഗം ‘വിശ്വാസി’ എന്നും ‘അവിശ്വാസി’ എന്നും മുദ്രകുത്തപ്പെട്ട് ശബരിമല ശ്രീഅയ്യപ്പനുവേണ്ടി കൊല വിളിച്ചു. എരിതീയില്‍ എണ്ണയൊഴിച്ച പോലെ ആ കൊലവിളി ആളിക്കത്തിക്കാന്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കുറെ തീവ്രമതവിശ്വാസികള്‍ രംഗത്തുവന്നതോടെ കേരളത്തില്‍ സ്വൈര്യജീവിതം തന്നെ ദുസ്സഹമായിത്തീര്‍ന്നു. ഒരേ മതവിഭാഗക്കാര്‍ തമ്മില്‍ തമ്മിലടിയും കൊലപാതകവും നടത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തിനു വരുത്തി. ആര്‍ക്കാണ് ഇതില്‍ ലാഭം കിട്ടിയത് എന്നറിയില്ല. പക്ഷെ നഷ്ടങ്ങളുടെ പട്ടിക അനന്തമായി നീളുകയാണ്.

newsrupt_2019-01_08f03368-8bac-4de9-bdff-18fd4ae732a7_51090882_567123467136243_7958895392458801152_nഇവിടെ വിഷയം അതൊന്നുമല്ല. എത്ര ബദ്ധവൈരികളായാലും മരണപ്പെട്ടാല്‍ ശത്രുത മറന്ന് മരണപ്പെട്ട വ്യക്തിയെ ഒരു നോക്കുകാണാന്‍ പോകുന്നത് മലയാളികളുടെ സംസ്ക്കാരമാണ്. അവിടെ ജാതിയോ മതമോ പ്രശ്നമല്ല. എന്നാല്‍ ഒരു മതവിഭാഗത്തിലുള്ള സ്ത്രീകള്‍ മരണപ്പെട്ടാല്‍ പുരുഷന്മാര്‍ കാണാന്‍ ചെല്ലരുടെ എന്ന് വിലക്കുന്ന അവസ്ഥ വന്നാലോ? കേരളത്തിലെ ചില പ്രദേശങ്ങളില്‍ അങ്ങനെയൊരു അവസ്ഥ സംജാതമായതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മരണപ്പെട്ട വ്യക്തിയെ അവസാനമായി സന്ദർശിക്കാനെത്തുമ്പോൾ അവിടെയും ലിംഗപരമായ വ്യത്യാസങ്ങൾ പാലിക്കാൻ നിർബന്ധിക്കുന്ന അവസ്ഥ. ‘ദയവ് ചെയ്ത് അന്യ പുരുഷന്മാര്‍ മയ്യത്ത് കാണാൻ ശ്രമിക്കരുത്’ എന്ന പോസ്റ്റർ ആണ് മരണവീടുകളിൽ പതിപ്പിച്ചു വരുന്നത്.

തൊണ്ണൂറ്റഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് മരണപ്പെട്ട ബന്ധുവിനെ കാണാൻ ചെന്നപ്പോൾ ഈ മുന്നറിയിപ്പ് കണ്ട അനുഭവം പാലക്കാട് സ്വദേശിയായ അക്ബർ സ്നേഹക്കൂട് എന്നയാളാണ് ഫെയ്സ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്. മരിച്ച സ്ത്രീയുടെ ബന്ധുക്കളായ 60 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ സാധാരണ പോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാൻ ശ്രമിച്ചെന്നും, വെള്ള വസ്ത്രമണിഞ്ഞ പുരോഹിതൻ അവരെ തടഞ്ഞു നിർത്തി കാണരുതെന്ന് കൽപ്പിച്ചെന്നുമാണ് അക്ബർ എഴുതിയിരിക്കുന്നത്.

newsrupt_2019-01_b1b81faa-2a95-48b2-8d46-a5a136c22ae9_51549819_2321947881370202_4664151453424680960_n

സമാനമായ അനുഭവമാണ് ആലപ്പുഴ വണ്ടാനം സ്വദേശിയായ സിജുവും എഴുതിയിരിക്കുന്നത്. സുഹൃത്തിന്റെ വാപ്പയുടെ ഉമ്മ മരിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ 75 വയസ്സോളം പ്രായമുള്ള ആ സ്ത്രീയുടെ മൃതദേഹം കാണുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നോട്ടീസ്‌ കണ്ടതെന്ന് സിജു പറയുന്നു. മരണവീട്ടിൽ കുഴപ്പമുണ്ടാക്കരുത് എന്ന സാമാന്യ മര്യാദയുടെ പുറത്താണ് അപ്പോൾ തന്നെ ഇതിനോട് പ്രതികരിക്കാത്തതെന്നും പറയുന്നു. സുന്നി വിഭാഗത്തിന്റെ യുവജന സംഘടനയിലെ ഒരു കൂട്ടമാണ് അടുത്ത കാലത്തായി ഇങ്ങനെ ബോർഡുകൾ വെച്ച് മതമൗലികവാദം കൊണ്ടു വരുന്നതെന്നും സിജു അഭിപ്രായപ്പെടുന്നു.

അടുത്ത കാലത്താണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വ്യാപകമാകാൻ തുടങ്ങിയത്. ഞങ്ങളുടെ ചെറുപ്പകാലത്തൊന്നും കേട്ടുകേൾവിയിൽ പോലും ഇല്ല. ഇപ്പോൾ ചിലയിടത്ത് അന്യമതസ്ഥരേയും, പുരുഷനാണ് മരണപ്പെട്ടതെങ്കിൽ സ്ത്രീകളേയും മൃതദേഹം കാണാൻ വിലക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഖുറാനിൽ പറയുന്നുണ്ടോ എന്ന ചോദിച്ചാൽ പലപ്പോഴും ഇവർക്കൊന്നും മറുപടി ഉണ്ടാകാറില്ലെന്നും സിജു പറയുന്നു.

അടുത്ത കാലത്താണ് ഇത്തരം അനാചാരങ്ങൾ കേരളത്തിൽ വ്യാപകമായതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയത്തിൽ പലരും അഭിപ്രായപ്പെടുന്നത്. ലിംഗപരമായുള്ള വിവേചനമായി തന്നെ ഇതിനെ കാണണമെന്നും കാലാഹരണപ്പെട്ട ഇത്തരം ആചാരങ്ങൾ മാറ്റേണ്ടതുണ്ടെന്നുമാണ് പൊതുവേ ഉയരുന്ന നിരീക്ഷണങ്ങൾ.

newsrupt_2019-01_18df9e54-0031-4a9a-85a7-158fc28f851b_51295928_332616140922271_324780242897993728_n

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top