Flash News

സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞും മലയിടിച്ചിലും പ്രളയവും; ജനജീവിതം സ്തംഭിക്കുന്നു

January 31, 2019

saudസൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞും മലയിടിച്ചിലും മൂലം ജനജീവിതം സ്തംഭനാവസ്ഥയിലായി. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്‌നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമാം, ജുബൈല്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ജനജീവിതം ദുസ്സഹമായി. ശക്തമായ മഴ ഇന്നും തുടരുകയാണ്. പലയിടത്തും ഗതാഗതം പൂർണമായി സ്തംഭിച്ചു. പ്രധാന റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടങ്ങളുണ്ടായി. ഇതിനകം മുന്നൂറിൽ പരം വാഹനാപകട കേസുകൾ റിപ്പോർട്ട് ചെയ്തു. അപകട ഭീഷണിയെ തുടര്‍ന്ന് യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് ദമാമിലേക്കും റിയാദിലേക്കുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം അല്‍ അഹ്‌സയില്‍ അധികൃതർ തടഞ്ഞു. താഴ്ന്ന ഭാഗങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ സിവിൽ ഡിഫൻസ് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ചു.

04-Carകനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തെക്ക് പടിഞ്ഞാറൻ പ്രവിശ്യ അസീറിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അബഹയിൽ ഒരു കുടുംബത്തിലെ രണ്ടു പേരെ കാണാതായി. റോഡിൽ മലയിടിഞ്ഞു വീണതിനെ തുടർന്ന് അബഹ ദർബ് റോഡ് പൂർണ്ണമായും സ്തംഭിച്ചു. അബഹ റോഡിലും, മോഹയിൽ, ത്വാഇഫ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ദുരന്ത നിവാരണ സേന, റെഡ് ക്രസൻറ്, മുനിസിപ്പാലിറ്റി അധികൃതർ, ട്രാഫിക് വിഭാഗം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്നഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെള്ളം കയറി. അപകട ഭീഷണിയെ തുടര്‍ന്ന് അബഹയിലേക്കുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ച് വിട്ടു.

03-Car1അബഹയിൽ 116 മേഖല മില്ലി മീറ്റർ മഴ പെയ്‌തെന്ന് അസീർ കാലാവസ്ഥാ കേന്ത്രം അറിയിച്ചു. അസീർ മേഖല ഗവർണർ ഫൈസൽ ബിൻ ഖാലിദ് നേരിട്ട് സുരക്ഷാ ക്രമീകരങ്ങൾ വിലയിരുത്തുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ രക്ഷാ പ്രവർത്തനങ്ങൾക്കും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും നിരീക്ഷണത്തിനും വേണ്ടി ആയിരത്തിൽ പരം ജോലിക്കാരെ സജ്ജമാക്കിയതായി അസീർ മുനിസിപ്പാലിറ്റി വക്താവ് സഊദ് അൽ സഹ്‌റാനി പറഞ്ഞു. മഴ ശക്തമായതോടെ പല പ്രവിശ്യകളിലും ഇന്ത്യൻ സ്‌കൂൾ ഉൾപ്പയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വെളളിയാഴ്ചവരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന ഭാഗങ്ങളിലുള്ളവരും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും നിര്‍ദേശം നല്‍കി. വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍പെട്ടവരെ നാട്ടുകാരും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മദീനയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഭാഗികമായി അടച്ച റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കി വരികയാണ്.

809e6ada19f379ea19df26b9f90860c1

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top