Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഫെബ്രുവരി 1, 2019)

February 1, 2019

jyothisham-bഅശ്വതി : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുനഃപരീക്ഷയില്‍ വിജയിക്കും. ഉപരിപഠനത്തിന് ചേരുവാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

ഭരണി : പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികവരുമാനം വർധിക്കു‌മെങ്കിലും അവിചാരിത ചെലവുകള്‍ വർധിക്കു‌ന്നതിനാല്‍ നീക്കിയിരുപ്പു കുറയും. അപ്രതീക്ഷിതമായി സുഹൃത്ത് ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാൻ നിർബന്ധിതനാകും.

കാര്‍ത്തിക : വ്യാപര വിതരണ മേഖലകളില്‍ ഉണർവ്‌ ഉണ്ടാകും. വിവിധങ്ങളായ ഭക്ഷ ണങ്ങള്‍ ആസ്വദിക്കാനവസരമുണ്ടാകും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ പാഠ്യപദ്ധതി ആസൂത്രണം ചെയ്യും.

രോഹിണി : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൃപ്തിയായ ഗൃഹം മോഹവില കൊടുത്തു വാങ്ങും. അര്‍ഹമായ പൂർവികസ്വത്ത് ലഭിക്കാന്‍ നിയമസഹായം തേടും.

മകയിരം : ആരോഗ്യം തൃപ്തികരമായിരിക്കും. വസ്ത്രാഭരണങ്ങള്‍ ദാനം ചെയ്യും. ആഗ്രഹിക്കു‌ന്ന കാര്യങ്ങള്‍ സാധിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.

തിരുവാതിര : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകുമെങ്കിലും പരീക്ഷ യില്‍ പ്രതീക്ഷിച്ചതുപോലെ അവതരിപ്പിക്കാൻ സാധിക്കുകയില്ല. അവഗണിക്കുപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും.

പുണര്‍തം : കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാൻ സാധിക്കില്ല. ബന്ധുക്കള്‍ വിരുന്നു വരും. പുതിയ പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യും. ആ ത്മവിശ്വാസം വർധിക്കും.

പൂയം : വിതരണരംഗം വിപുലമാക്കും. അവധിയാണെങ്കിലും ജോലി ചെയ്യേണ്ടതായി വരും. പാരമ്പര്യപ്രവൃത്തികള്‍ പുനരാരംഭിക്കും. സമ്മാന പദ്ധതിയില്‍ വിജയിക്കും. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കും.

ആയില്യം : പുതിയ സ്നേഹബന്ധം ഉടലെടുക്കും. സഹോദരന്‍റെ നിര്‍ബന്ധത്താല്‍ പൂര്‍വികസ്വത്ത് ഭാഗം വെയ്ക്കാൻ തയാറാകും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.

മകം : സങ്കൽപ്പത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഠിനപ്രയത്നവും പരസഹായ വും വേണ്ടിവരും. അഭിപ്രായവ്യത്യാസത്താല്‍ ദാമ്പത്യഅനൈക്യങ്ങള്‍ അനുഭവപ്പെടും. പ്രായോഗികവശം പ്രാവര്‍ത്തികമാക്കി ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം ലക്ഷ്യപ്രാപ്തി കൈവരും.

പൂരം : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും വർധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണമനോഭാവമുണ്ടായാല്‍ മനോവിഷമം തോന്നും.തൃപ്തിയായ ഭൂമിയില്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മം നിർവഹിക്കും.

ഉത്രം : സ്വസ്ഥതയും സമാധാനവും ആഹ്ലാദവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. സന്താനങ്ങളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. ചര്‍ച്ചകളില്‍ വിജയിക്കും. ആശംസകള്‍ കൈമാറും.

അത്തം : കുടുംബമേളയില്‍ പങ്കെടുക്കും. അര്‍ഹമായ പിതൃസ്വത്ത് ലഭിക്കും. മാതാ പിതാക്കളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കും. ആഗ്രഹിക്കു‌ന്ന കാര്യങ്ങള്‍ സാ ധിക്കും.

ചിത്ര : സഹപ്രവര്‍ത്തകരുടെ ആത്മാര്‍ഥസഹായസഹകരണങ്ങള്‍ മനസ്സമാധാനത്തിന്നു വഴിയൊരുക്കും. ഉപരിപഠനത്തിന്‍റെ അന്തിമഭാഗമായ പദ്ധതിസമര്‍പ്പണത്തില്‍ അംഗീകാരം ലഭിക്കും.

ചോതി : പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ക്രമാനുഗതമായ വളര്‍ ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി പ്രതികൂലസാഹചര്യങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂർവമായ സമീപനം, അതിജീവിക്കു‌ന്നതിനു വഴിയൊരു ക്കും.

വിശാഖം : അശ്രാന്തപരിശ്രമത്താല്‍ പ്രവര്‍ത്തനരംഗങ്ങള്‍ വിജയപഥത്തിലെത്തിക്കു‌ വാന്‍ സാധിക്കും. അഭിവൃദ്ധിക്കുറവിനാല്‍ നിലവിലുള്ള ഗൃഹം വിൽപ്പന ചെയ്ത് ഭൂമി വാങ്ങി പുര പണിയുവാന്‍ തീരുമാനിക്കും. തൃപ്തിയായ വിഷയത്തില്‍ സഹപാഠിക ളോടൊപ്പം ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും.

അനിഴം : അമിതഭക്ഷണം ഉപേക്ഷിക്കണം. പരിണയം സഫലമാകും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. ചുമതലകള്‍ സന്താനങ്ങളെ ഏല്പിക്കും.

തൃക്കേട്ട : ആശയങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കു‌വാന്‍ അഹോരാത്രം പരിശ്രമിക്കേണ്ടിവരും. പ്രായാധിക്യമുള്ളവരോടുള്ള വിനയം സർവാദരങ്ങള്‍ക്കും വഴിയൊരു ക്കും. തൊഴില്‍പരമായി അസ്ഥിരതയും പ്രയത്നഫലാനുഭവക്കുറവും ഉണ്ടാകും.

മൂലം : വ്യാപാരവ്യവസായവിപണനമേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയും, സാമ്പ ത്തികനേട്ടവും അനുഭവപ്പെടും. ആനുകാലികസംഭവങ്ങളോടു പ്രതികരിക്കു‌ന്നതിനാല്‍ പൊതുജനശ്രദ്ധയുണ്ടാകും. നിയന്ത്രണങ്ങള്‍ക്കു വിധേയനായി ഉപരിപഠനത്തിനുചേരും.

പൂരാടം : ചര്‍ച്ചകളില്‍ വിജയിക്കും. സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിക്കും. ഭരണപരിഷ്കാരങ്ങള്‍ ആവിഷ്ക്കരിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

ഉത്രാടം : സൗഹൃദസംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കു‌ന്ന കാര്യങ്ങള്‍ സാധിക്കും. മംഗളകര്‍മ്മങ്ങ ള്‍ക്കു നേതൃത്വം നല്‍കും.

തിരുവോണം : പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കും. മനസിലുദ്ദേശിക്കു‌ന്ന കാര്യങ്ങള്‍ സാധിക്കും.

അവിട്ടം : വിദ്യാർഥികള്‍ക്ക് അലസതയും ഉദാസീനമനോഭാവവും വർധിക്കും. വ്യ ക്തമായ പദ്ധതിആസൂത്രണങ്ങള്‍ ഇല്ലാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ഉന്ന താധികാരസ്ഥാനത്തേക്കു മത്സരിക്കു‌വാന്‍ അര്‍ഹത നേടും.

ചതയം : സാമ്പത്തിക വിഷയത്തില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

പൂരോരുട്ടാതി : അവസരങ്ങള്‍ വേണ്ടവിധത്തില്‍ വിനിയോഗിച്ചാല്‍ അര്‍ഹമായ അംഗീ കാരം ഉണ്ടാകും.നയതന്ത്രങ്ങള്‍ ആവിഷ്കരിക്കു‌ന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. ഭക്തി ശ്രദ്ധാപുരസ്സരം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിജയമുണ്ടാകും.

ഉത്രട്ടാതി : ഈശ്വരപ്രാര്‍ത്ഥനകളിലും കഠിനാദ്ധ്വാനത്താലും വിദ്യ ആർജിക്കാൻ സാധിക്കും. വിശാലമനഃസ്ഥിതിയുള്ളവരുമായുള്ള ആത്മബന്ധം സങ്കുചിതമനോഭാവം ഉപേക്ഷിക്കുാന്‍ ഉപകരിക്കും.

രേവതി : ആഗ്രഹിക്കു‌ന്ന കാര്യങ്ങള്‍ സാധിക്കും. ആര്‍ജിച്ച സ്വത്ത് സന്താനങ്ങള്‍ ക്കു നല്‍കും. വ്യവസ്ഥകള്‍ പാലിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top