Flash News

ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി

February 1, 2019 , പി.പി. ചെറിയാന്‍ 

thumbnail_Obituary Photo_T.M.Philipsഹൂസ്റ്റണ്‍ : കീഴ്‌വായ്പൂര് വെട്ടശ്ശേരില്‍ തോട്ടത്തിമലയില്‍ ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ മുംബൈ ബര്‍ജെര്‍ പെയിന്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. മുംബൈ വക്കോല സെന്റ് പോള്‍സ് സി.എന്‍.ഐ മലയാളം ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.
പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്‌സ് കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: ജെസ്സി ജോര്‍ജ്, ജിജി അലക്‌സ്, ജോളി തോമസ് (എല്ലാവരും ഹൂസ്റ്റണ്‍) ജാനിസ് എബ്രഹാം (മുംബൈ)

മരുമക്കള്‍ : പാസ്റ്റര്‍ തോമസ് ജോര്‍ജ്, അലക്‌സ് പാപ്പച്ചന്‍, ജീമോന്‍ റാന്നി
(എല്ലാവരും ഹൂസ്റ്റണ്‍) എബ്രഹാം തോമസ് (വിജയ് കുവൈറ്റ്)

പൊതുദര്‍ശനം : ഫെബ്രുവരി 3 നു ഞായറാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ( 1310, N.Main St, Pearland, TX 77581)

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 4 നു തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍, തുടര്‍ന്ന് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് 617 595 2020, ജീമോന്‍ റാന്നി 407 718 4805

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top