Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഫാമിലി കോണ്‍ഫറന്‍സ് ടീം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു

February 1, 2019 , രാജന്‍ വാഴപ്പള്ളില്‍

Newsimg1_91686396ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ജനുവരി 20 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ രജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണം നല്‍കി. രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വെരി. റവ. പൗലോസ് ആദായി കോ റെപ്പിസ്‌കോപ്പായും , കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ മേരി വര്‍ഗീസ്, ജോര്‍ജ് ഫിലിപ്പ്, നോബിള്‍ വര്‍ഗീസ്, ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാരായ ഗീവര്‍ഗീസ് തോമസ്, ബിജു തോമസ്, സുവനീര്‍ കമ്മിറ്റി അംഗം ക്രിസാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റജി വര്‍ഗീസ് ഗ്രാന്റ് സ്‌പോണ്‍സര്‍ ഷിപ്പ് എടുക്കാമെന്ന് ഉറപ്പു നല്‍കുകയും സുവനീറിലേക്ക് 15 പരസ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലേക്ക് 6 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇടവകയില്‍ നിന്നും നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും ട്രഷറര്‍ മാത്യു വര്‍ഗീസ് നന്ദി അറിയിച്ചു.

Newsimg2_33732808

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top