Flash News

വീട, വിട (കവിത)

February 2, 2019 , ജയന്‍ വര്‍ഗീസ്

veedaവയലിലെ കളയുടെ
കരളില്‍ നിന്നൊരായിരം
ദളപുടത്തളിരുകള്‍
വിരിയിച്ചതും,

ഒഴുകുന്ന പുഴയുടെ
നിറമാറില്‍ വിരല്‍ കോറി –
യൊരുകോടി പുളകങ്ങള്‍
ഞൊറിയിച്ചതും,

കടലിന്റെ കദനത്തെ
തിരകൊണ്ട് കഴുകിച്ചു
കര തന്റെ കവിള്‍മുത്തി
പ്രണയിച്ചതും,

പുളിയില കരമുണ്ടില്‍
ഞൊറിവച്ചു നീലാകാശ-
പ്പടവിങ്കല്‍ ചന്ദ്രലേഖ
വിലസുന്നതും,

അവളുടെ ചിരിയില്‍ നി –
ന്നുതിരുന്ന നറും മുത്തു –
മലരുക, ളാകാശത്തില്‍
ചിതറുന്നതും,

ഇനിയെന്നു കാണും വീണ്ടും?
മടങ്ങട്ടെ, സമയത്തിന്‍
രഥചക്ര ‘രവ’ മേറെ –
യരികിലെത്തി !

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top