Flash News

കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം: വത്സമ്മ ജോണ്‍ പ്രസിഡന്റ്

February 3, 2019 , ജോസഫ് ഇടിക്കുള

Kerala Association 2019 Flyer_2ലാസ് വേഗസ് : അമേരിക്കയുടെ സ്വപ്നനഗരത്തിന്റെ മലയാളി കൂട്ടായ്മയായ കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ 2019 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.

വത്സമ്മ ജോണ്‍ (പ്രസിഡന്റ്), റീന ജോണ്‍ (വൈസ് പ്രസിഡന്റ്), ബെന്നി സെബാസ്റ്റ്യന്‍ (സെക്രട്ടറി), ജോജന്‍ തോമസ് (ട്രഷറര്‍), ജിമി ബിനു (ജോയിന്റ് സെക്രട്ടറി), അന്‍സി ജോണ്‍, ലിബി ചാക്കോ (കള്‍ച്ചറല്‍ സെക്രട്ടറിമാര്‍), എത്സി കുഴിപ്പാല (പബ്ലിക് റിലേഷന്‍സ്), ജെസ്സി ജെയിംസ്, മനു മാത്യു (സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചെയര്‍) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അഡ്വൈസറായി ഡോ. സിറിയക് ചെമ്പ്‌ലാവിലിനെ നാമനിര്‍ദ്ദേശം ചെയ്തു.

സംഘടനയുടെ ജൂബിലി വര്‍ഷമായ 2019 കാലഘട്ടത്തിലേക്ക് തന്നെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതിന് അതിയായ സന്തോഷമുണ്ടെന്നും ലാസ് വെഗാസ് മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒരു വര്‍ഷമായി അത് ആഘോഷിക്കുമെന്നും ജൂബിലി ആഘോഷങ്ങളിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രമുഖ ബിസിനസ് സംരംഭക കൂടിയായ വത്സമ്മ ജോണ്‍ അറിയിച്ചു.

Kerala Association 2019 Flyer_1

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top