Flash News

പ്രിയേ, പ്രണയിനീ (കവിത) – പ്രണയ വാര രചനകള്‍

February 3, 2019 , ജയന്‍ വര്‍ഗീസ്

Priye pranayini banner-1എത്ര മനോഹര രൂപം, വിടരുമി
തെത്ര മദാലസ ഭാവം !
ആദിശില്പി തീര്‍ത്ത വിശ്വ ലാവണ്യമേ, നിന്റെ
ആരാമ സൗകുമാര്യം എനിക്ക് വേണ്ടി,
എന്നും എനിക്ക് വേണ്ടി !

പത്മദളങ്ങള്‍ തഴുകിയൊഴുകും
പനിനീര്‍ നദിക്കരയില്‍,
പുഷ്പ ദളാകാര നര്‍ത്തന വടിവില്‍
എന്നെ തപസ്സുണര്‍ത്തീ !
മേനകേ, മേനകേ നിന്‍ മുന്നില്‍
താപസനല്ലാ, ഞാന്‍ മനുഷ്യന്‍,
വിശ്വാമിത്രന്‍ വെറും വിശ്വാമിത്രന്‍ !

സ്‌നിഗ്ദ മഞ്ഞല നൂപുരമണിയും
ഹിമവല്‍ത്തിരു നടയില്‍,
ഉഗ്ര തപോമയ ശില്‍പ്പ ശിലയായ്
എന്നെ മനം മയക്കീ !
പാര്‍വതീ, പാര്‍വതീ നിന്‍ മുന്നില്‍
ഈശ്വരനല്ലാ, ഞാന്‍ മനുഷ്യന്‍ ,
പരമേശ്വരന്‍ വെറും പരമേശ്വരന്‍ !

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top