Flash News

എന്‍ഡോസള്‍ഫാന്‍ ദൂരവ്യാപകമായ പ്രത്യാഘാറ്റങ്ങളുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍

February 3, 2019

endosuphanഎന്‍ഡോസള്‍ഫാന്‍ ദൂരവ്യാപകമായ ജനിതക പ്രത്യാഘാറ്റങ്ങളുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി പ്രശ്‌നങ്ങള്‍ ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താതെ, വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നുമാണ് എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

1975 മുതല്‍ രണ്ടായിരത്തി അഞ്ച് വരെ കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ഏറ്റവും മാരകമായ വിഷ പദാര്‍ഥമാണ്. ഇത് മനുഷ്യജീനുകളെ ബാധിക്കും. കൂടാതെ തലമുറകളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതിനാല്‍ ദുരന്തബാധിതരെ കണ്ടാത്താനുള്ള സര്‍വെയും മെഡിക്കല്‍പരിശോധനകളും രണ്ടു പതിറ്റാണ്ടുകൂടിയെങ്കിലും തുടരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

11 പഞ്ചായത്തുകളില്‍ആകാശമാര്‍ഗം തളിച്ച വിഷകീടനാശിനി ഇവക്ക് പുറത്ത് മൂന്നുകിലോമീറ്റര്‍ വരയെങ്കിലും പടര്‍ന്നിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വെള്ളത്തിലും മണ്ണിലൂം കൂടി കൂടുതല്‍മേഖലകളിലേക്ക് വ്യാപിക്കാനുമിടയുണ്ട്്. അതിനാല്‍ ദുരന്തബാധിതര്‍ 11 പഞ്ചായത്തുകളില്‍മാത്രമാണെന്ന ധാരണ തിരുത്തപ്പെടണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top