Flash News

ഇന്നത്തെ നക്ഷത്ര ഫലം (04 ഫെബ്രുവരി 2019)

February 4, 2019 , .

Nakshatra wheel

അശ്വതി : പണം കടം കൊടുക്കു, ജാമ്യം നില്‍ക്കുക തുടങ്ങിയവയില്‍ നിന്നും പിന്മാറ ണം. തിരസ്കരണമനോഭാവത്തോടുകൂടിയ മേല്‍ ഉദ്യോഗസ്ഥന്‍റെ സമീപനം മനോവിഷ മത്തിനു വഴിയൊരുക്കും. പലപ്രകാരത്തിലും ദേഹാസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിക്കും .

ഭരണി : മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കുവാനോര്‍മ്മവരും. ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാന്‍ തയ്യാറാകും. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുവാന്‍ സാധിക്കും .

കാര്‍ത്തിക : അബദ്ധങ്ങളില്ലാതിരിയ്ക്കുവാന്‍ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം. അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപനത്തില്‍ ആശങ്ക വര്‍ദ്ധിക്കും .

രോഹിണി : പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുവാനുള്ള സാഹ ചര്യമുണ്ടാകും. എതിര്‍പ്പുകളെ അതിജീവിയ്ക്കുവാനുള്ള ആത്മധൈര്യമുണ്ടാകും. വാഹനാപകടത്തിന് ദൃക്സാക്ഷിയാകും.

മകയിരം : ഗുരുനാഥന്‍റെ ഉപദേശ പ്രകാരം ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരു വാന്‍ തീരുമാനിക്കും . ക്രവിക്രയങ്ങളില്‍ സാമ്പത്തിക പുരോഗതിനേടും. വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം.

തിരുവാതിര : ദേഹാസ്വാസ്ഥ്യത്താല്‍ ചുമതലകള്‍ കീഴ്ജീവനക്കാരെ ഏല്‍പിക്കും . ആ ത്മപ്രഭാവത്താല്‍ അപവാദങ്ങള്‍ നിഷ്ഫലമാകും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാന്‍ അവസരമുണ്ടാകും.

പുണര്‍തം : പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍തുരുവാനുള്‍പ്രേരണയുണ്ടാകും. മേലധികാരി അവധിയിലാകയാല്‍ ഉത്തരവാദിത്വങ്ങളേറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പൂയ്യം : ശുഭസൂചകങ്ങളായ പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുവാന്‍ സാധിയ്ക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തെയ്യാറാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിയ് ക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകും.

ആയില്യം : പ്രവര്‍ത്തനമേഖലകളുടെ വിപുലീകരണത്തിനായി വിദഗ്ദ്ധോപദേശം തേ ടും. ഉത്സവാഘോഷവേളകളില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിയ്ക്കണം. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിയ്ക്കേണ്ടതായിവരും.

മകം : ജീവിതച്ചിലവ് വര്‍ദ്ധിയ്ക്കുന്നതിനാല്‍ കുടുംബാംഗങ്ങളെ ജന്മനാട്ടില്‍ താമസി പ്പിച്ച് വിദേശത്തേയ്ക്ക് തിരിച്ചുപോകും. ഹൃദിസ്ഥമായ വിഷയങ്ങള്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിയ്ക്കുവാന്‍ സാധിയ്ക്കും. മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും.

പൂരം :  പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികലാഭം വര്‍ദ്ധിക്കും . നയതന്ത്രങ്ങളാവിഷ്കരിയ്ക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെ യ്ക്കുവാനിടവരും. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കും.

ഉത്രം : തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് മാനസികസംഘര്‍ഷം കുറയും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും. പഠിച്ച വിഷയത്തില്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിയ്ക്കുവാന്‍ സാധിക്കും .

അത്തം : ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. അ സാധാരണവ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനവസരമുണ്ടാകും. വാതനാഡീരോഗ പീഡകള്‍ വര്‍ദ്ധിക്കും .

ചിത്ര : ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. സൌമ്യസമീപനം സര്‍വ്വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. കഴിഞ്ഞ വര്‍ഷം വാങ്ങിയ ഭൂമിയ്ക്ക് പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ വില്പനയ്ക്ക് തയ്യാറാകും.

ചോതി : ഈശ്വരാരാധനകളാല്‍ തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും . പുതിയ കരാറു ജോലികളിലൊപ്പുവെയ്ക്കുവാനിടവരും. കുടുംബസമേതം വിശേ ഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

വിശാഖം : സംയുക്തസംരംഭത്തില്‍ നിന്ന് പിന്മാറി സ്വന്തമായ പ്രവര്‍ത്തനമേഖലകള്‍ക്ക് തുടക്കം കുറിയ്ക്കും. അദ്ധ്യാത്മിക ആത്മീയപ്രവര്‍ത്തനങ്ങള്‍ മനസ്സമാധാനത്തിനിടവ രുത്തും. കഫനീര്‍ദ്ദോഷരോഗപീഡകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

അനിഴം : പ്രശസ്തിയും പദവിയും വര്‍ദ്ധിയ്ക്കും. സ്തുത്യാര്‍ഹമായ സേവനം കാഴ്ച വെയ്ക്കുവാന്‍ സാധിയ്ക്കും. ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ അവസരം വന്നുചേരും. നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിയ്ക്കുവാന്‍ നിര്‍ദ്ദേശം തേടും.

തൃക്കേട്ട : ഉദ്ദിഷ്ടകാര്യവിജയത്തിന് അഹോരാത്രം പ്രവൃത്തിയ്-ക്കേണ്ടതായിവരും, സഹ പ്രവര്‍ത്തകര്‍ അവധിയിലാകയാല്‍  ചുമതലകള്‍ വര്‍ദ്ധിക്കും . സാമ്പത്തികക്രയവിക്ര യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം.

മൂലം : നിര്‍ത്തിവെച്ച വിപണനമേഖലകള്‍ പുനരാരംഭിക്കും . സമൂഹത്തില്‍ ഉന്നതരു മായി സൌഹൃദബന്ധത്തിലേര്‍പ്പെടുവാനവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിയ്ക്കണം. ഗൌരവമുളള കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിയ്ക്കുവാന്‍ സാധിക്കും .

പൂരാടം : വ്യാപാരവിപണനമേഖലകളില്‍ വളര്‍ച്ച അനുഭവപ്പെടും. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും .

ഉത്രാടം : സഹോദരങ്ങളുമായി രമ്യതയിലെത്തുവാന്‍ തയ്യാറാകും. പദ്ധതി സമര്‍പ്പണ ങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചതിനാല്‍ പ്രോത്സാ ഹനസമ്മാനം ലഭിക്കും .

തിരുവോണം : നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. പു നഃപരീക്ഷയില്‍ വിജയശതമാനം വര്‍ദ്ധിയ്ക്കും. അതിരുകടന്ന ആവേശം അബദ്ധങ്ങള്‍ ക്കു വഴിയൊരുക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തില്‍ എത്തിയ്ക്കുവാന്‍ പരസഹായം വേണ്ടിവരും.

അവിട്ടം : സ്വത്തുതര്‍ക്കത്തില്‍ സഹോദരങ്ങളുമായി അലോഗ്യമാകും. സേവനസാമര്‍ത്ഥ്യത്താല്‍ അധികൃതരുടെ പ്രീതിനേടും. വിദ്യാര്‍ത്ഥികള്‍ക്ക് അനാവശ്യമായി ആധി വര്‍ദ്ധിക്കും .ഉന്നതരുമായി കലഹത്തിനു പോകരുത്.

ചതയം : പുരാണം, ഇതിഹാസം, ഭാരതീയശാസ്ത്രശാഖകള്‍ തുടങ്ങിയവയില്‍ താല്പര്യമുണ്ടാകും.തൊഴില്‍ മേഖലകളില്‍ നിന്ന് പ്രതീക്ഷിച്ചതിലുപരി സാമ്പത്തികവരുമാന മുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും .

പൂരോരുട്ടാതി : തൊഴില്‍മേഖലകളിലുള്ള അനിശ്ചിതാവസ്ഥ തരണം ചെയ്യും. സുഹൃത് നിര്‍ദ്ദേശത്താല്‍ പുതിയ പദ്ധതികള്‍ പണം മുടക്കും. സാഹചര്യങ്ങള്‍ക്ക് വിധേയനായി സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.  ആരോഗ്യം തൃപ്തികരമായിരിക്കും .

ഉത്രട്ടാതി : ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടമില്ലാതത്തിനാല്‍ ഉപരിപഠനത്തിന് ചേരുവാ ന്‍ തീരുമാനിയ്ക്കും. വിദേശയാത്രയ്ക്ക് സാങ്കേതികതടസ്സങ്ങള്‍ അനുഭവപ്പെടും. ആശയ വിനിമയങ്ങളില്‍ അപാകതകളുണ്ടാവാതെ ശ്രദ്ധിയ്ക്കണം.

രേവതി : അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപനത്തില്‍ ആശങ്ക വര്‍ ദ്ധിയ്ക്കും. ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. സഹപാഠി കളോടൊപ്പം വിനോദയാത്ര പുറപ്പെടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top