Flash News

പീഡനക്കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

February 5, 2019

omവയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായി ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ.എം.ജോര്‍ജ് കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ.എം.ജോര്‍ജ്.

മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. പീഡനം തുടര്‍ന്നതിനാല്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top