Flash News

ഇന്നത്തെ നക്ഷത്ര ഫലം (05 ഫെബ്രുവരി 2019)

February 5, 2019

sammakka-sarakka-jyothisham-prakasam-wc1klm646j

അശ്വതി : സുഖദുഃഖമിശ്രത്വമായ അനുഭവങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ക്ക് പുനര്‍ജീവന്‍ നൽകാൻ നിർദേശം തേടും. അവധിയെടുത്ത് മംഗളവേളയില്‍ പങ്കെടുക്കും.

ഭരണി : ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രവര്‍ത്ത നമേഖലകളുടെ പ്രാരംഭതലചര്‍ച്ചയില്‍ പങ്കെടുക്കും. അവധികഴിഞ്ഞ് വിദേശയാത്ര പുറ പ്പെടും. മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും.

കാര്‍ത്തിക : ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. സുദീര്‍ഘമായ ചര്‍ച്ച യിലൂടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മേലധികാരിയുടെ ആജ്ഞകള്‍ അർധമനസ്സോടുകൂടി അനുസരിക്കും.

രോഹിണി : ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും. അവധിയെടുത്ത് മംഗളകർമങ്ങളില്‍ പങ്കെടുക്കും. അശ്രദ്ധകൊണ്ട് വീഴ്ചയ്ക്ക് സാദ്ധ്യതയുണ്ട്. ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും.

മകയിരം : വര്‍ഷങ്ങളായി അധപതിച്ച് കിടക്കുന്ന പ്രവര്‍ത്തനമണ്ഡലങ്ങള്‍ക്ക് പുനര്‍ജീവന്‍ നൽകാൻ തയാറാകും. അധികൃതരുടെ പ്രത്യേകപരിഗണനയില്‍ തൃപ്തിയായ വിഭാഗത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും.

തിരുവാതിര : മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതിസമര്‍പ്പിക്കാൻ സാധിക്കും. കാര്യനിര്‍വ്വഹണശക്തി വർധിപ്പിക്കുന്നതിനാല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കാൻ തയാറാകും. സജ്ജനസംസര്‍ഗ്ഗത്താല്‍ സല്‍ക്കർമപ്രവണത വർധിക്കും.

പുണര്‍തം : ആത്മധൈര്യക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വാത്മനാ സഹകരിക്കും.

പൂയം : തൊഴില്‍പരമായ ബദ്ധപ്പാടുകള്‍ വർധിക്കും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ആ ശ്വസിക്കുവാനവസരമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളില്‍ സാമ്പത്തികപുരോഗതിയുണ്ടാകും.

ആയില്യം : ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും അപസ്വരങ്ങള്‍ കേള്‍ക്കുവാനിട വരും. ആത്മാർഥമായ പ്രവര്‍ത്തനങ്ങളാല്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. ആര്‍ഭാടങ്ങള്‍ക്ക് പുത്രിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മകം : ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താല്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. കീഴ്ജീവനക്കാരുടെ അശ്രദ്ധകൊണ്ട് വന്നുചേര്‍ന്ന അബദ്ധ ങ്ങള്‍ തിരുത്തേണ്ടതായി വരും. ആരാധനാലയത്തിലേക്കു സാമ്പത്തികസഹായം ചെയ്യാനിടവരും.

പൂരം : ആദ്ധ്യാത്മികആത്മീയപ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടവരും. വൈജ്ഞാനിക വി ഷയങ്ങളില്‍ വിദ്വത്ജനങ്ങളുമായി ആശയവിനിമയം നടത്താനിടവരും. സഹപ്രവര്‍ ത്തകര്‍ക്ക് ഉദ്യോഗം നഷ്ടപ്പെട്ടതിനാല്‍ മനോവിഷമം തോന്നും.

ഉത്രം : ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അത്തം : ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. പുതിയ കരാറുജോലികളില്‍ ഒപ്പുവയ്ക്കും. ഊഹക്ക ച്ചവടത്തില്‍ ലാഭമുണ്ടാകും.

ചിത്ര : നിര്‍ത്തിവച്ച കർമപദ്ധതികള്‍ പുനരാരംഭിക്കും. കടം കൊടുത്തസംഖ്യ തിരിച്ചുലഭിക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. ബന്ധു ക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ മാനസികമായി തയാറാകും.

ചോതി : വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനിടവരും. വിദഗ്ദ്ധചികിത്സക ളാല്‍ രോഗശമനമുണ്ടാകും. പ്രവര്‍ത്തനവിശേഷത്താല്‍ എതിര്‍പ്പുകളെ അതിജീവിക്കാൻ സാധിക്കും.

വിശാഖം : മത്സരത്തില്‍ വിജയിക്കും. അകാരണസംശയങ്ങളും അകാരണഭയവും ഉപേക്ഷിക്കാൻ ഉള്‍പ്രേരണയുണ്ടാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.

അനിഴം : പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. അധികൃതരുടെ പ്രത്യേക പരിഗണനയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. നിസ്സാരകാര്യങ്ങള്‍ക്കു പോലും കലഹിക്കു ന്ന പുത്രന്‍റെ സമീപനത്തില്‍ മനോവിഷമം തോന്നും.

തൃക്കേട്ട : വ്യപാരവ്യവസായമേഖലകളില്‍ പ്രതീക്ഷിച്ച അനുഭവം കുറയും. ജീവിതപങ്കാളിക്ക് അസുഖങ്ങള്‍ വർധിക്കും. കലാകായികരംഗങ്ങളില്‍ പരിശീലനം പുനരാ രംഭിക്കും.

മൂലം : അവധിയെടുത്ത് സന്താനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. മനസ്സംതൃ പ് തിയോടുകൂടി ഏറ്റെടുത്ത ദൌത്യം പൂര്‍ത്തീകരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ജന പിന്തുണ ലഭിക്കും.

പൂരാടം : ആരോഗ്യം തൃപ്തികരമായിരിക്കും. അര്‍ഹമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാർഥമായിപ്രവര്‍ത്തിക്കാന്‍ തയാറാകും.

ഉത്രാടം : കുടുബാംഗങ്ങളോടൊപ്പം മംഗളകർമങ്ങളില്‍ പങ്കെടുക്കുവാനിടവരും. വര്‍ഷ ങ്ങള്‍ക്കു ശേഷം പൂര്‍വ്വികഗൃഹത്തില്‍ താമസിക്കാനിടവരും. വസ്തുക്രയവിക്രയ ങ്ങളില്‍ അനുകൂലസാഹചര്യങ്ങള്‍ ഉണ്ടാകും.

തിരുവോണം : അപാകതകള്‍ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കാൻ സാധിയ് ക്കും. ആശ്രയിച്ചുവരുന്നവര്‍ക്ക് അഭയം നൽകാൻ സാധിച്ചതിന് ആത്മനിര്‍വൃതിയു ണ്ടാകും. സന്താനങ്ങളുടെ പരിഷ്കാരങ്ങള്‍ക്ക് പരിധി നിശ്ചയിക്കും.

അവിട്ടം : അനൗദ്യോഗികമായി സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചിലവിനങ്ങ ളാല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. അസമയങ്ങളിലുള്ള യാത്ര ആവുന്നതും ഉപേ ക്ഷിക്കണം.

ചതയം : ബന്ധുക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ തയാറാകും. ഏറ്റെടുത്ത ദൌത്യം വിജയിപ്പിക്കാൻ സാധിക്കും. വൈദ്യുതി ഉപകരണങ്ങള്‍ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം.

പൂരോരുട്ടാതി : പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രതികൂലസാഹ ചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. പുതിയ കർമമേഖലകള്‍ തുടങ്ങുന്ന തിനെപ്പറ്റി പുനരാലോചിക്കും. അര്‍പ്പണമനോഭാവത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രട്ടാതി : പ്രതികാരബുദ്ധി ഉപേക്ഷിച്ച് നയതന്ത്രങ്ങള്‍ ആവിഷ്കരിക്കാൻ ആത്മ പ്രചോദനം ഉണ്ടാകും. സഹോദരന്‍റെ നിര്‍ബന്ധത്താല്‍ പൂര്‍വ്വികസ്വത്ത് ഭാഗം വെയ്ക്കു വാന്‍ തയാറാകും. ആരാധനാലയദര്‍ശനത്തിനോടനുബന്ധമായി ബന്ധുഗൃഹത്തിലേയ് ക്ക് യാത്രപുറപ്പെടും.

രേവതി : ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ തയാറാകും. അദ്ധ്വാനത്തിനു പൂ ര്‍ണഫലം ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top