Flash News

മീന്‍ കട്‌ലറ്റ് (അടുക്കള)

February 5, 2019

fish-cutletആവശ്യമുള്ള സാധനങ്ങള്‍:

മീന്‍ – 500 ഗ്രാംസ്
ഉരുളക്കിഴങ്ങ് – 2
മല്ലിയില – 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
നാരങ്ങാനീര് – 1 ടീസ്പൂണ്‍
മുട്ട – 1
റൊട്ടി തുണ്ട് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 500 മില്ലി

തയ്യാറാക്കുന്ന വിധം:

– മീന്‍ പുഴുങ്ങി മുള്ളു കളഞ്ഞു എടുക്കുക.
– ഒരു ബൗളില്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക.
– ഉപ്പും ചേര്‍ത്ത് മുട്ട നന്നായി അടിച്ചെടുക്കുക.
– ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു ഉപ്പ് ചേര്‍ത്ത് കുഴച്ചെടുക്കുക.
– ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു പാന്‍ ചൂടാക്കുക.
– ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിയില, എന്നിവ ചേര്‍ത്ത് നന്നായി വറുത്തതിനു ശേഷം ഇവ നന്നായി – അരച്ചെടുക്കുക.
– മീന്‍, കുഴച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, അരച്ച് വെച്ചിരിക്കുന്ന മസാല, ഉപ്പ്, നാരങ്ങാനീര് ഇവയെല്ലാം ചേര്‍ത്ത് നന്നായി – യോജിപ്പിക്കുക.
– ശേഷം ഇത് കട്‌ലറ്റിന്റെ രൂപത്തിലാക്കിയെടുക്കുക.
– ഇത് അടിച്ചു വെച്ചിരിക്കുന്ന മുട്ടയില്‍ മുക്കിയെടുത്ത ശേഷം റൊട്ടി പൊടിയില്‍ ആവരണം ചെയ്യുക.
– ചുവടു കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കട്‌ലറ്റ് അതിലിട്ടു രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക.
– ടൊമാറ്റോ സോസ് ചേര്‍ത്ത് വിളമ്പാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top