Flash News

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം; ഒന്നര ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി

February 5, 2019

newsrupt_2019-02_2047b1f6-e042-4c68-aa9c-c8da62924dae_SBIതിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കോടതിയില്‍ നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി പറഞ്ഞു. ഓരോ പ്രതികളും ഒരു ലക്ഷം രൂപയുടെ ബോണ്ട് ജാമ്യവ്യവസ്ഥയായി നല്‍കണം. എല്ലാ ഞായാറാഴ്ചകളിലും സ്‌റ്റേഷനില്‍ ഒപ്പിടണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

കേസില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അശോക് ,എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി അംഗം ഹരിലാല്‍,എന്‍ജിഒ യൂണിയന്‍ നേതാവ് പി.കെ വിനുകുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അനില്‍കുമാര്‍,സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു,യൂണിയന്‍ നേതാക്കളായ ബിജോയ് രാജ്,ശ്രീവത്സന്‍,സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 8,9 തീയ്യതികളില്‍ നടന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുളള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുളള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. റിമാന്‍ഡില്‍ കഴിയുന്ന എല്ലാ പ്രതികളെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അക്രമത്തില്‍ ബാങ്കില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top