Flash News

അവള്‍ ? (കവിത) : ജയന്‍ വര്‍ഗീസ്

February 5, 2019 , ജയന്‍ വര്‍ഗീസ്

aval banner-1

ആടിമേഘ മുലക്കച്ചയഴിച്ചു വച്ചൂ,
ആ കവിളി ലരുണിമ യൊളിച്ചു വച്ചൂ,
ആലുവാപ്പുഴയില്‍ നീരാട്ടിനിറങ്ങിയ
ആതിര രാവിലെപ്പെണ്ണേ,
അന്പിളിപ്പെണ്ണേ,

ആയിരം തിരിയിട്ട നിലവിളക്കെരിയുമീ
ആകാശ ശ്രീകോവിലില്‍,
ആരുടെ മാനസ റാണിയായോമലാള്‍
ആരാധനക്കു വന്നു,
ആ ചുണ്ടിലാരുടെ തേന്‍കണം തുളുമ്പി നിന്നു?

ആരുടെ മനസ്സിലു, മമ്പെയ്തു മലരമ്പന്‍
ആവനാഴി യൊഴിവാക്കു മീ വേളയില്‍,
ആ തിരു നെറ്റിയില്‍ ചന്ദനക്കുറിയണി
ഞ്ഞാരെയോ കടമിഴി യെറിഞ്ഞു നിന്നൂ,
ആ മാറി, ലായിരം മോഹങ്ങള്‍ വിതുമ്പി നിന്നു !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top