Flash News

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വാള്‍മാര്‍ട്ട് പിന്‍‌വാങ്ങുന്നു

February 6, 2019

wall-martന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് അമേരിക്കന്‍ റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് വൈകാതെ പിന്‍വാങ്ങാനിടയുണ്ടെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്‌സ് നയം പ്രാവര്‍ത്തികമായാല്‍ ലാഭമുണ്ടാക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് തിരിച്ചറിഞ്ഞാണ് അവര്‍ പിന്‍വാങ്ങാനിടയുള്ളതെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നത്.

പുതിയ നിയമം അനുസരിച്ച് ഏതാണ്ട് 25 ശതമാനത്തോളം ഉത്പന്നങ്ങളും ഫ്‌ളിപ്കാര്‍ട്ടിന്റെ സൈറ്റില്‍നിന്ന് നീക്കം ചെയ്യേണ്ടി വരും. സ്മാര്‍ട്ട്‌ഫോണ്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കാവും ഇതുവഴി ഏറ്റവുമധികം തിരിച്ചടി നേരിടുക. ഇത് ഫ്‌ളിപ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 50 ശതമാനമെങ്കിലും ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അങ്ങനെ വന്നാല്‍, വാള്‍മാര്‍ട്ടിന് അധികം കാലം ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമകളായി തുടരാനാകില്ല. ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍ 2017ല്‍ ചൈനയില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top