Flash News

മമ്മൂട്ടിയുടെ പേരന്‍‌പ് സിനിമാ പ്രേമികള്‍ നെഞ്ചോടു ചേര്‍ത്തു; അമുദവനും പാപ്പയും കവിത തിയ്യേറ്ററില്‍

February 6, 2019

mammoo-1കൊച്ചി: റാം ഒരുക്കിയ തമിഴ് ചിത്രം ‘പേരന്‍പി’ന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമുദവനായി അഭിനയിച്ച മമ്മൂട്ടിയെയും പാപ്പ എന്ന കഥാപാത്രം ചെയ്ത സാധനയെയും സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി കവിത തിയേറ്ററില്‍ ഭിന്നശേഷിക്കാരായ അമ്പതോളം കുട്ടികളാണ് സിനിമ കാണാനെത്തിയത്.

അവരെ കാണാന്‍ മമ്മൂട്ടിയും സാധനയും തിയേറ്ററില്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കുള്ള ഷോ കഴിഞ്ഞ് അഞ്ചരയോടെ പുറത്തേക്കിറങ്ങിയ കുട്ടികളെ തേടിയായിരുന്നു മമ്മൂട്ടിയുടെ വരവ്. സംവിധായകന്‍ റാമും ഒപ്പമുണ്ടായി.

മധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് താരം കുട്ടികളെ കാണാന്‍ തിയേറ്ററില്‍ എത്തിയത്. ഇരുപത് മിനിറ്റോളം കുട്ടികളോടൊപ്പം തിയേറ്ററില്‍ സംവദിച്ചാണ് നടന്‍ തിരിച്ചുപോയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top