Flash News

കാമുകിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന് 24 കഷ്ണങ്ങളാക്കി ആസിഡിലിട്ടു

February 6, 2019

driver_0ഹൊസങ്കാബാദ് : സര്‍ക്കാര്‍ ഡോക്ടര്‍ തന്റെ ഡ്രൈവറെ 24 കഷ്ണങ്ങളാക്കിയശേഷം ആസിഡിലിട്ടു. ഡ്രൈവറുടെ ഭാര്യയുമായി  അടുപ്പത്തിലായിരുന്ന ഡോക്ടര്‍, ഡ്രൈവറെ ഒഴിവാക്കാനാണ്  ഈ ക്രൂരത ചെയ്തത്. സുനില്‍ മാന്‍ട്രി എന്ന ഡോക്ടറാണ് ബിരു പച്ചൗരിയെന്ന ഡ്രൈവറെ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഹൊസങ്കാബാദില്‍  ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. ഡോക്ടറെ പൊലീസ് പിടികൂടി.

ഇറ്റാര്‍സിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍ സുനില്‍ മാന്‍ട്രി ജോലി ചെയ്യുന്നത്. 2010ല്‍ ആനന്ദ് നഗറില്‍ വീടിന് സമീപം ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ട ഡ്രൈവറുടെ ഭാര്യയും ചേര്‍ന്ന് ബൂട്ടിക് തുടങ്ങിയിരുന്നു. 2017 ഏപ്രിലിൽ ഡോക്ടറുടെ ഭാര്യ മരിച്ചു. ഇദ്ദേഹത്തിന്റെ 26കാരിയായ മകനും 23കാരിയായ മകളും ജോലിസംബന്ധമായി മുംബൈയിലാണ്. പിന്നീട് ഡോക്ടര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മരിച്ചതോടെ ഇവര്‍ നടത്തിയിരുന്ന ബൂട്ടീക് ബിരുവിന്റെ ഭാര്യ ഒറ്റയ്ക്കാണ് നോക്കി നടത്തിയത്. വൈകാതെ ഡോക്ടർ ബിരുവിന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഇവരുടെ ബന്ധത്തില്‍  സംശയം തോന്നിയതിനെ തുടര്‍ന്ന് പല തവണ ബിരു ഡോക്ടറെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു.

ബന്ധം തുടരണമെങ്കില്‍ ബിരുവിനെ ഒഴിവാക്കണമെന്ന് ഡോക്ടര്‍ തീരുമാനിച്ചു. അതിന് മുന്നോടിയായിട്ടാണ് ബിരുവിനെ ഡ്രൈവറാക്കാന്‍ ഡോക്ടര്‍ നിയമിച്ചതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് ബിരു ഡോക്ടറുടെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. അന്നേ ദിവസം ബിരുവിനോടൊപ്പം 20 കിലോമീറ്റര്‍ ദൂരെയുള്ള   ആശുപത്രിയിലേക്ക് ഡോക്ടര്‍ പോയി. വൈകുന്നേരം തിരികെയെത്തിയപ്പോള്‍ തനിക്ക് കടുത്ത പല്ലുവേദനയുണ്ടെന്ന് ബിരു പറഞ്ഞു. ഈ അവസരം മുതലെടുത്ത് ഡോക്ടര്‍ ബിരുവിന് അധിക ഡോസ് മരുന്നു നല്‍കി. ബിരു മയക്കത്തിലായതോടെ ആദ്യം കഴുത്തറുത്തു. പിന്നീട് വാള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ 24 കഷ്ണങ്ങളാക്കി നേരത്തെ വാങ്ങിവെച്ചിരുന്ന ആസിഡില്‍ ഇവ നിക്ഷേപിച്ചു. പൊലീസ് വീട് പരിശോധിക്കാനെത്തിയപ്പോള്‍ ഡോക്ടറുടെ വസ്ത്രത്തില്‍ രക്തം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആസിഡില്‍ സൂക്ഷിച്ച നിലയില്‍ ശരീരാവശിഷട്ങ്ങള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top