Flash News

പി.സി ജോര്‍ജിനെ രവി പൂജാരി വിളിച്ചത് ആറുതവണ; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

February 7, 2019

pc_11കൊച്ചി : അധോലോക കുറ്റവാളി രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വാസ്തവമാണെന്നതിന് തെളിവുകള്‍ ലഭിച്ചു. ജോര്‍ജിന്റെ മൊബൈല്‍ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജൻസ് ഏജന്‍സികള്‍ കണ്ടെത്തി.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ വിഷയത്തില്‍ ഇടപെട്ട് രവി പൂജാരി തന്നെ വിളിച്ചതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വന്‍ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 11,12 തീയ്യതികളിലാണ് പി.സി ജോര്‍ജിന്റെ നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടുദിവസങ്ങളിലായി ആകെ ആറുകോളുകള്‍. അതില്‍ രണ്ടെണ്ണം മാത്രമാണ് ഒരു മിനുട്ടിലധികം ഉള്ള വിളികള്‍. ബാക്കിയെല്ലാം പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം. വെടിവെപ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീന മരിയാ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗല്‍ നമ്പറുകളില്‍ നിന്നാണ് പി.സി ജോര്‍ജിനെയും ബന്ധപ്പെട്ടിട്ടുളളത്.

അതേ സമയം ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ട് നമ്പറുകളില്‍ നിന്നാണ് കോളുകള്‍ പോയിട്ടുളളത്. ഇതേ തുടര്‍ന്ന് പൊലീസ് മുംബൈ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top