Flash News

ഒരു ഓര്‍മ്മപ്പെടുത്തല്‍ (കവിത)

February 7, 2019 , ജോസ് വല്ലേരിയാന്‍ കോയിവിള

Ormapeduthal-1എന്റെ വിരലുകള്‍ തൂലികയാക്കി
എന്നില്‍ ഇന്നും അലയടിക്കുന്ന
നിന്റെ ഓർമകളിൽ ഒരു
മഹാ കാവ്യം രചിക്കണം എനിക്ക് ..

ഒരു ഓര്‍മയുടെ പൂക്കാലം
ഉണ്ടെന്റെ മനസ്സില്‍ നിനക്കായെന്നും
അത് ഞാന്‍ വരച്ചിടും എന്റെ
വിരലുകള്‍ തൂലികയാക്കി …

പറയാന്‍ മറന്നതല്ല ഞാന്‍
നിന്നോട് പറയാതെ തന്നെ നീ
അറിയും ഒരിക്കല്‍ എന്റെ പ്രണയം
എന്നുള്ളതുകൊണ്ടാണു..
എങ്കിലും മനസ്സില്‍ മയങ്ങി
കിടക്കുന്ന വാകപ്പൂക്കള്‍
ആണിന് നീയെനിക്കു ….

എന്നിലെ ചുടു രക്തത്തില്‍
എന്റെ വിരല്‍ തുമ്പില്‍
നിനക്കായി പിറക്കുന്ന
അക്ഷരങ്ങളുടെ അവസാനം
എന്റെ ഹൃദയമിടിപ്പ് നിലച്ചാലും
നനക്കായി എഴുതിയ മഹാകാവ്യത്തിലൂടെ
ജീവിക്കുമെന്നും നിനക്കായി ഞാന്‍ …

19511484_10207105519315046_1780416348519083180_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top