Flash News

പ്രണയദിനം (കവിത)

February 7, 2019 , മിനി പി.സി.

Pranayadinam-1“പ്രിയനേ ………..,
എനിക്ക് നിന്നോടുള്ള പ്രണയം
ദൃഢം!
ശക്തം!
ആത്മാര്‍ത്ഥം!
ആഴത്തില്‍ വേരോടിയത്!
സത്യസന്ധം !
നിനക്കെന്നോടോ ?
അയഞ്ഞത്?
ദുര്‍ബലം ?
പുറംപൂച്ച്?
വേരുകളില്ലാത്തത്?
കള്ളത്തരം ?
ഇതിങ്ങനെയല്ലെങ്കിലും
വരൂ ,
നമുക്കീ പ്രണയദിനത്തില്‍
വെറുതെയൊന്നു കലഹിയ്ക്കാം
പ്രണയം കാന്തം വെച്ച കണ്ണുകള്‍
കലക്കി ചുവപ്പിക്കാം
പ്രണയം ചോപ്പെഴുതിയ ചുണ്ടുകള്‍
വിതുമ്പി തുളുമ്പിയ്ക്കാം
പ്രണയം കടലാക്കിയ മനസ്സുകളില്‍
പരിഭവത്തിന്‍റെ കായം കലക്കാം
ഒടുവില്‍
കലങ്ങിയ കണ്ണുകളും
തുളുമ്പുന്ന ചുണ്ടുകളും
പതഞ്ഞ മനസ്സും ചേര്‍ത്തുവെച്ച്
പുലരും വരെ പ്രണയദിനമാഘോഷിയ്ക്കാം”

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top