Flash News

ഫ്രറ്റേണിറ്റി പെരിന്തല്‍ൽമണ്ണ മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍

February 8, 2019 , .

WhatsApp Image 2019-02-07 at 11.16.28 AMപെരിന്തല്‍മണ്ണ : ഫ്രറ്റേണിറ്റി മൂവ്മെന്റ് പെരിന്തല്‍മണ്ണ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം പി ഡി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം ബാസിത് താനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ സി പി ഷെരീഫ്, അജ്മല്‍, എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മര്‍സൂഖ് കെ ടി സ്വാഗതവും ഷമീമ സക്കീര്‍ നന്ദിയും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ അഷ്റഫലി കട്ടുപ്പാറ, മണ്ഡലം പ്രസിഡണ്ട് ഷുക്കൂര്‍ മാസ്റ്റര്‍ എന്നിവര്‍ ഭാരവാഹികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.

ഭാരവാഹികള്‍:
കൺവീനര്‍ തസ്‌നീം കെ പി, അസിസ്റ്റന്റ് കണ്‍വീനർമാരായി മര്‍സൂഖ് കെ ടി, നിഷാത്ത് നൗഷാദ് എന്നിവരെ തിരഞെടുത്തു.
ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി ശബ്ന, ബിജിന്‍, മര്‍സൂഖ് കെ ടി തസ്‌നീം കെ പി, നിഷാത്ത് നൗഷാദ്, സ്വാലിഹ് കുന്നക്കാവ്, സഹ്‌ല എന്നിവരെയും തിരഞ്ഞെടുത്തു. ഷിബിന്‍ഷാ, ഹിസാന, നഈം, മുഅ്മിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top