Flash News

വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ എഡിസന്റെ വീട് വില്പനക്ക്

February 8, 2019 , ജോര്‍ജ് തുമ്പയില്‍

Thomas Alva Edison home for saleന്യൂജേഴ്‌സി: വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസന്റെ വെസ്റ്റ് ഓറഞ്ചിലെ വീട് വില്‍പനക്ക്. 6 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീടിന് മൂന്നര മില്യണ്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. എഡിസന്റെ മകനും ന്യൂജേഴ്‌സിയിലെ 42-ാമത്ത ഗവര്‍ണറുമായിരുന്ന ചാള്‍സ് എഡിസന്റെ എസ്‌റ്റേറ്റാണ് വീട് വില്‍പനക്ക് വെച്ചിരിക്കുന്നത്. 10,593 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് 6 ലക്ഷം ഡോളര്‍ കുറച്ചാണ് ഇപ്പോഴത്തെ വിലയായ മൂന്നര മില്യണില്‍ എത്തിയത്.

വെസ്റ്റ് ഓറഞ്ച് ടൗണ്‍ഷിപ്പിലെ ലെവ്‌ലിന്‍ പാര്‍ക്ക് ഗേറ്റ്സ് കമ്മ്യൂണിറ്റിക്ക് അകത്തുള്ള മൂന്നുനില വീട്ടില്‍ എട്ട് വീതം ബെഡ്‌റൂമുകളും ബാത്ത്‌റൂമുകളും ഉണ്ട്.

ചരിത്രപ്രാധാന്യമുള്ള ഈ വീടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയണമെങ്കില്‍ സില്ലോ (Zillow Listing) ലിസ്റ്റിംഗില്‍ നോക്കാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top