Flash News

എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയ നടപടി: നാഗേശ്വര റാവു നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

February 8, 2019

Malayalam-imageന്യൂഡല്‍ഹി: മുന്‍ സിബിഐ ജോയന്റ് ഡയറക്ടറായ എ.കെ ശര്‍മയെ സ്ഥലംമാറ്റിയ സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. എന്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ നാഗേശ്വര റാവു നേരിട്ട് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശിശുസംരക്ഷണകേന്ദ്രങ്ങളിലെ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്‌  നാഗേശ്വര്‍റാവു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ് കൊണ്ട് ഒരിക്കലും കളിക്കരുതെന്നും ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. എകെ ശര്‍മയെ മാറ്റിയ തീരുമാനമെടുത്ത പാനലിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയിക്കാനും ഇപ്പോഴത്തെ സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്ലയുടെ അഭിഭാഷകനോട് കോടതി  ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ മുസഫര്‍പൂരിലെ ശിശുസംരക്ഷണകേന്ദ്രത്തില്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശര്‍മയെ സിആര്‍പിഎഫിലേക്കായിരുന്നു റാവു സ്ഥലം മാറ്റിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top