Flash News

ഉഡുപ്പിയിലെ ആശുപത്രിയില്‍ പെറ്റമ്മ ഉപേക്ഷിച്ചുപോയ ആ ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍‌ലന്‍ഡിലെ എം.പി!; സിനിമാക്കഥകളെ വെല്ലുന്ന ജീവിത കഥയുമായി നിക്ലസ് സാമുവല്‍ ഗുഗ്ഗര്‍

February 8, 2019

nikവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരമ്മ അച്ഛനാരാണന്നറിയാത്ത ഒരു കുഞ്ഞിന് ജന്മം നല്‍കുന്നു. ആ കുഞ്ഞിനെ നോക്കാനാകാതെ അമ്മ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നു. തുടര്‍ന്ന് ആ കുഞ്ഞ് വളര്‍ന്ന് ഒരു എംപിയാകുന്നു. സിനിമാകഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടി എംപി നിക്ലസ് സാമുവല്‍ ഗുഗ്ഗറിന് പറയാനുള്ളത്.

1970 മെയ് ഒന്നിന് രാത്രി 1.20നാണ് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് അനസൂയ എന്ന മലയാളി ബ്രാഹ്മണ സ്ത്രീ നിക്കിന് ജന്മം നല്‍കുന്നത്. മകനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെ നിക്കിനെ ഹോസ്പിറ്റലിലെ വനിതാ ഡോക്ടര്‍ക്ക് നല്‍കി അനസൂയ അശുപത്രിയില്‍ നിന്ന് പോയി. ആ സമയത്താണ് തലശ്ശേരിയില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രീറ്റ്‌സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. അങ്ങനെ അവര്‍ ആ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

അനസൂയ തിരികെയെത്തുമോയെന്നു കാത്തിരുന്നു 2 വര്‍ഷം കഴിഞ്ഞപ്പോള്‍, ഫ്രിറ്റ്‌സും എലിസബത്തും മലയാളം പത്രങ്ങളില്‍ പരസ്യം നല്‍കി. പക്ഷെ അനസൂയ വന്നില്ല. ആ പരസ്യം ഇന്നും നിക്ക് സൂക്ഷിക്കുന്നുണ്ട്.

തലശ്ശേരി ജീവിതത്തിന് ശേഷം ഫ്രിറ്റ്‌സും ഭാര്യയും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് മടങ്ങി. നിക്ലസ് സാമുവല്‍  ഗുഗ്ഗര്‍ എന്ന നിക് പ്രൊട്ടസ്റ്റന്റ് ക്രിസ്താനിയായി അവിടെ വളര്‍ന്നു. ജര്‍മന്‍ ദമ്പതികള്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ കൂടി ജനിച്ചു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം സൈക്കോളജിയിലും മാനേജ്‌മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് 2002ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2017ല്‍ എംപിയായും അധികാരത്തിലേക്ക് എത്തി.
സ്വിറ്റ്‌സര്‍ലാന്‍ഡുകാരി ബിയാട്രീസിനെയാണ് നിക്കിന്റെ ഭാര്യ. ആദ്യത്തെ മകള്‍ പിറന്നപ്പോള്‍ അവള്‍ക്ക് അനസൂയ എന്ന പേരാണ് നിക്ക് നല്‍കിയത്. പിന്നീട് രണ്ട് ആണ്‍കുട്ടികളും അനസൂയയ്ക്ക് കൂട്ടായി വന്നു.

തന്റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്റെ ആഗ്രഹം. തന്റെ 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ജന്മനാടായ കേരളത്തിലേക്ക് വരാനായി കാത്തിരിക്കുകയാണ് നിക്ക്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top