Flash News

എയര്‍ഫോഴ്സ് വണ്ണിന്റെ സുരക്ഷാ സം‌വിധാനം ഇന്ത്യയുടെ എയര്‍ ഇന്ത്യാ വണ്ണിനും

February 8, 2019

 

Air Force One 29000 in air2വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷ ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ക്ക് രണ്ട് അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം നല്‍കാന്‍ അമേരിക്കയുമായി ധാരണയായി. 19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ സുരക്ഷയ്ക്ക് തത്തുല്യമായി എയര്‍ഇന്ത്യ വണ്‍ എന്നപേരിലാണ് രണ്ട് ബോയിങ് വിമാനങ്ങളില്‍ ഇവ സ്ഥാപിക്കുക.

അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാര്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനബന്ധം ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ അഭിപ്രായപ്പെട്ടു.വലിയ വിമാനങ്ങള്‍ക്ക് പ്രതിരോധത്തിനുള്ള ഇന്‍ഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയര്‍സം), അഡ്വാന്‍സ്ഡ് ഇന്റഗ്രേറ്റഡ് ഡിഫന്‍സീവ് ഇലക്‌ട്രോണിക് വാര്‍ഫേര്‍ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്ക്ക് ലഭിക്കുക.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപാടിന് അംഗീകാരം നല്‍കിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡി.എസ്.സി.എ.) ബുധനാഴ്ച യു.എസ്. കോണ്‍ഗ്രസില്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വര്‍ധിച്ചതോടെ ഇന്ത്യ ഇത്തരമൊരു പ്രതിരോധസംവിധാനത്തിനായി യു.എസിനെ സമീപിച്ചിരുന്നു.

പുതിയ പ്രതിരോധസംവിധാനം സജ്ജമാക്കാന്‍ എയര്‍ഇന്ത്യയില്‍നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാത്തരം മിസൈലുകളില്‍നിന്ന് സുരക്ഷനല്‍കാന്‍ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിനാകുമെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് തടസ്സമൊന്നും ഉണ്ടാവില്ല.

അടുത്തിടെ ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയായി യു.എസ്. പ്രഖ്യാപിച്ചിരുന്നു.ജപ്പാനും കൊറിയയ്ക്കുംശേഷം ഈ പദവി ലഭിക്കുന്ന മൂന്നാം ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ.2018ല്‍ ഇന്ത്യയ്ക്ക് യു.എസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ 1 പദവിയും നല്‍കി.

MODEL (1)ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കു നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണു നിര്‍ണായക തീരുമാനം. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് എന്നിവ 190 മില്യന് കച്ചവടം നടത്തുന്നതിനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡിഎസ്‌സിഎ) ബുധനാഴ്ച യുഎസ് കോണ്‍ഗ്രസില്‍ ഇക്കാര്യം അറിയിച്ചു.

പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കാനായി എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഉയര്‍ന്ന പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൂടി ലഭ്യമാകുന്നതോടെ മേഖലയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടി കൂടിയാകും. ഇങ്ങനെയൊരു സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയ്ക്കു യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും പെന്റഗണ്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്താണ് യുഎസ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യുഎസ് പ്രഖ്യാപിച്ചിരുന്നു. 2018ല്‍ യുഎസ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 പദവി നല്‍കിയിരുന്നു. എസ്ടിഎ-1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാഷ്ട്രം കൂടിയാണ് ഇന്ത്യ.

SAN DIEGO, CA - MAY 08: President Barack Obama arrives at MCAS Miramar aboard Air Force One on May 8, 2014 in San Diego, California. (Photo by Jerod Harris/WireImage)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top