Flash News

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

February 8, 2019

Kalabhavan-Mani-4നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. സാബുവിനും ജാഫറിനും പുറമേ ജോബി സെബാസ്റ്റ്യന്‍, അരുണ്‍ സി.എ, എം.ജി വിപിന്‍, അനീഷ് കുമാര്‍, മുരുകന്‍ എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചിരിക്കുന്നത്.

മണിയുടെ വീടിന് സമീപത്തുള്ള പാടിയില്‍ വച്ചാണ് താരം കുഴഞ്ഞു വീഴുന്നത്. ഈ സമയം താരത്തോടൊപ്പം ഉണ്ടായിരുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ഈ പരിശോധന പാടുള്ളൂവെന്ന് സുപ്രീം കോടകി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം കൂടി തേടിയിരിക്കുന്നത്.

maniഎറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിലെ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സി..ബി.ഐ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെടുന്നത്. അതിന്റെ തലേദിവസം, ചാലക്കുടിയില്‍ വീടിന് സമീപമുള്ള പാടി എന്ന വിശ്രമകേന്ദ്രത്തില്‍ കുഴഞ്ഞ് വീണ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top