Flash News

‘ഓണത്തിനിടക്ക് പുട്ടു കച്ചവടം’; തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിയുടെ ‘ചായക്കാര്യം’; പശ്ചിമ ബംഗാളിലെ പ്ലാന്റേഷന്‍ മേഖലയില്‍ ചായ സ്നേഹം പ്രകടിപ്പിച്ച് മോദി

February 8, 2019 , .

newsrupt_2019-02_34b87420-f0e6-4529-b74f-d0fd0b1f0c99_modiഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നു പറഞ്ഞപോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി വീണ്ടും ചായക്കച്ചവടക്കാരന്റെ വേഷം കെട്ടുന്നു. മമതാ ബാനര്‍ജിക്ക് ചായക്കടക്കാരോട് എന്താണിത്ര ദ്വേഷ്യമെന്നാണ് മോദി ചോദിക്കുന്നത്. “എന്താണ് ദീദിക്ക് ചായക്കടക്കാരോട് ഇത്ര ദേഷ്യം.” പശ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ മോദി ചോദിച്ച ചോദ്യമാണ്. ഉത്തര ബംഗാളിലെ പ്ലാന്റേഷന്‍ മേഖല ഉള്‍പ്പെടുന്ന ജല്‍പൈഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താന്‍ ചായക്കടക്കാരനാണെന്ന് കഥ പറഞ്ഞാണ് മോഡി തൊഴിലാളികളെ കൈയ്യിലെടുക്കാന്‍ നോക്കിയത്.

ഉത്തര ബംഗാളുമായി എനിക്ക് പ്രത്യേക ബന്ധം തന്നെയുണ്ടെന്ന് പറഞ്ഞാണ് മോഡി പ്രസംഗത്തിലേക്ക് കടക്കുന്നത്. ഈ ബന്ധം ചായ വഴിയുള്ളതാണെന്ന് പറഞ്ഞ് വീണ്ടും ചായക്കടക്കാരനാണെന്ന പഴങ്കഥ പറഞ്ഞുതുടങ്ങുകയാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി.

“നിങ്ങള്‍ തേയില ഉണ്ടാക്കുന്നവരാണ്, ഞാന്‍ ചായയുണ്ടാക്കുന്നയാളും. ഇവിടുത്തെ ചായ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ വളരെ ആസ്വദിച്ചാണ് കുടുക്കുന്നത്. ചായയുടെ കാര്യം പറയുമ്പോള്‍ എന്റെ മനസില്‍ ഒരു ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അല്ല, ഈ ചായക്കടക്കാരോട് ദീദിക്ക് എന്താണ് ഇത്ര ദേഷ്യം.”

കേന്ദ്ര സര്‍ക്കാരും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് ബംഗാളിലെ പ്രധാനമന്ത്രിയുടെ റാലി. അതിനിടയിലാണ് ചായക്കാര്യം ചോദിച്ച് മമതയ്ക്ക് എന്താണ് ഇത്ര ദേഷ്യമെന്ന മോഡിയുടെ ചോദ്യം.

റാലിയില്‍ പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മമതയുടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മോഡി ഇവിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രമസമാധാന നില താറുമാറാണെന്നും വ്യവസായ മേഖലയില്‍ വികസനമില്ലെന്നും ആരോപിച്ചു. യുവാക്കള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുകയാണെന്നും എന്നാല്‍ ഇതൊന്നും സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ച് മമതാ സര്‍ക്കാരിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വലിയ പ്രതിരോധമാണ് മമതാ ബാനര്‍ജി തീര്‍ത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കം പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് മമത തടയിടാന്‍ നോക്കിയത്. സുപ്രീം കോടതിയില്‍ മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ വിജയം കാണുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സിബിഐയോട് സഹകരിക്കണമെന്ന് പറഞ്ഞപ്പോഴും കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് സുപ്രീം കോടതി തടയുകയാണുണ്ടായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top