Flash News

മോഷണം പോയ ശ്രവണ സഹായ ഉപകരണത്തിനു പകരമായി നിയമോള്‍ക്ക് മറ്റൊരെണ്ണം ആരോഗ്യമന്ത്രി കെ കെ ശൈലജ സമ്മാനിച്ചു; സന്തോഷത്തോടെ രണ്ടു വയസ്സുകാരി നിയശ്രീ

February 8, 2019

newsrupt_2019-02_5c7fdc27-fa06-4d17-9496-95fea352976e_niyamolകണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ മോഷണം പോയ ശ്രവണ സഹായിയില്ലാതെ കഷ്ടപ്പെട്ടിരുന്ന കണ്ണൂര്‍ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ്ക്ക് പുതിയ ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണമാണ് ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് മറ്റൊരു ഉപകരണം നിയക്ക് നല്‍കിയത്. സാമൂഹിക സുരക്ഷാ മിഷന്‍ വഴി നിയയ്ക്ക് ചേരുന്ന ഉപകരണം ലഭ്യമാക്കാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. അതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലിക ഉപകരണമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നിയശ്രീയുടെ വീട്ടിലെത്തിയാണ് മന്ത്രി ഉപകരണം നല്‍കിയത്.

രജിസ്റ്റര്‍ ചെയ്ത് ഏറെ നാള്‍ കാത്തിരുന്ന ശേഷമാണ് കുട്ടിക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്. പുറത്ത് ഏകദേശം 8 ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായി ലഭിച്ചു. പകരം ഒരു ഉപകരണം വാങ്ങാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ രാജേഷിന് കഴിയുമായിരുന്നില്ല. നിയയുടെ ശ്രവണ സഹായി ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപെയിനിംഗും ഇതിനിടെ ആരംഭിച്ചിരുന്നു.

niya-mol-helpകണ്ണൂർ പെരളശ്ശേരി സ്വദേശികളായ രാജേഷിൻറെയും അജിതയുടേയം മകളാണ് നിയശ്രീ. ജന്മനാ കേൾവിക്കുറവുള്ള കുട്ടി മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കോക്ളിയർ ഇംപ്ളാൻറേഷൻ ശസ്ത്രക്രിയയിലൂടെ കടന്നുപോയത്. അതിനു ശേഷം ശ്രവണോപകരണങ്ങളുടെ സഹായത്തോടെ ശബ്ദങ്ങൾ കേൾക്കാനും ചെറിയ വാക്കുകൾ പറയാനും തുടങ്ങിയിരുന്നു. അച്ഛനേയും അമ്മയേയും വിളിക്കാൻ പരിചയിച്ച് വരുന്നതിനിടെയാണ് ഉപകരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞ് പോയത്.

ഫെബ്രുവരി രണ്ടാം തിയ്യതി നിയയും അമ്മയും ചികിത്സാവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുകയായിരുന്നു. ചെന്നൈ എഗ്മൂര്‍ ഏക്സ്പ്രസ്സിലെ തിരക്കിനിടയിൽ അജിത തന്റെ ബാഗ് ലേഡീസ് കംപാർട്ട്മെൻറിൽ തൂക്കിയിട്ടു. ഇവിടെ നിന്നും മോഷണം പോയ ബാഗിലാണ് നിയമോളുടെ ശ്രവണോപകരണങ്ങൾ ഉണ്ടായിരുന്നത്. ഇതില്ലാതായതോടെ ശബ്ദങ്ങൾ കേൾക്കാതായ കുട്ടി ബുദ്ധിമുട്ടിലായി.

വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിന് ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഒരു തവണ കൂടി വാങ്ങുന്നതിൻറെ സാമ്പത്തികഭാരം താങ്ങാനാകുമായിരുന്നില്ല. മാധ്യമങ്ങളിലൂടെ നിയമോളുടെ സങ്കടം പുറത്ത് വന്നതിന് പിന്നാലെയാണ് സഹായവുമായി സാമൂഹ്യക്ഷേമ വകുപ്പെത്തിയത്. ഇന്ന് വൈകീട്ടാണ് മന്ത്രി കെ.കെ. ശൈലജ ചാലക്കുന്നിലുള്ള നിയമോളുടെ വീട്ടിലെത്തി ഉപകരണങ്ങൾ സമ്മാനിച്ചത്. സാമൂഹ്യസുരക്ഷാ മിഷൻ വഴി വീ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്പീച്ച് പ്രൊസസ്സർ നൽകുന്നത്.

സർക്കാർ സഹായത്തോടെയാണ് നിയമോൾക്ക് കോക്‌ളിയർ ഇംപ്ളാൻറേഷൻ ശസ്ത്രക്രിയ നടന്നത്. എട്ട് ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സയാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top