Flash News

ലിബിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കാനഡ ആശ്രയമാകുന്നു

February 9, 2019 , .

migrants-libya-afp-780x405ലിബിയയില്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന നൂറു കണക്കിന് അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ കാനഡ സന്നദ്ധത അറിയിച്ചു. മാനുഷിക പരിഗണനകള്‍ പോലും നിഷേധിക്കപ്പെട്ട് ലിബിയയിലെ വിവിധ തടവുകേന്ദ്രങ്ങളില്‍ ദുരിതമനുഭവിച്ചു കഴിയുന്നവരാണ് ഇതില്‍ കൂടുതലും.

നൂറ്റി അന്‍‌പതോളം അഭയാര്‍ത്ഥികളെ കാനഡയിലേക്ക് മാറ്റിയെന്ന് കനേഡിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി അഹ്മദ് ഹുസൈന്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനിടെ അറുന്നൂറോളം പേരെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലിബിയന്‍ അഭയാര്‍ത്ഥി തടവറകളില്‍ നിന്നും രക്ഷപ്പെടുത്തിയ മനുഷ്യക്കടത്തിന് ഇരയായ നൈജറിലെ നൂറോളം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്ന യു.എന്നിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top