Flash News

ഇന്നത്തെ നക്ഷത്രഫലം (09 ഫെബ്രുവരി 2019)

February 9, 2019 , .

ASTROLOGY CHARTഅശ്വതി: ആത്മാഭിമാനത്താല്‍ സര്‍വ്വകാര്യവിജയം നേടും. ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. ചികിത്സകള്‍ ഫലിക്കും. പരീക്ഷ, ഇന്‍റര്‍ വ്യൂ തുടങ്ങിയവയില്‍ വിജയിക്കും.

ഭരണി: ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. ഓര്‍മ്മശക്തി വർധിക്കും. വിദേശ യാത്രാനുമതി ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കും. മത്സരങ്ങളില്‍ വിജയിക്കും.

കാര്‍ത്തിക: ഉത്സാഹവും ഉന്മേഷവും വർധിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വിജ്ഞാന പ്രദമായ വിഷയങ്ങള്‍ ആര്‍ജ്ജിക്കും. ഉപരിപഠനത്തിനു ചേരും.

രോഹിണി: സന്ധിസംഭാഷണത്തില്‍ വിജയിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ ഭരണ സംവിധാനം ഏറ്റെടുക്കും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. മത്സരരംഗങ്ങളില്‍ വിജയിക്കും.

മകയിരം: കാര്യക്ഷമത വർധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

തിരുവാതിര: ആരോഗ്യം തൃപ്തികരമായിരിക്കും. സര്‍വ്വകാര്യവിജയമുണ്ടാകും. ഉത്സാഹവും ഉന്മേഷവും വർധിക്കും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ആഗ്രഹങ്ങള്‍ സഫലമാകും.

പുണര്‍തം: ജീവിതസൌഖ്യം മനസമാധാനം ഏറ്റെടുക്കുന്ന ദൗത്യത്തില്‍ പൂര്‍ണ വിജയം വിശ്വസ്ത സേവനത്തിനു അനുകൂലപ്രതികരണങ്ങള്‍ വ്യവസ്ഥകള്‍ക്കതീതമായ പ്രവര്‍ത്തനം എന്നിവ ഉണ്ടാകും.

പൂയ്യം: അമിതഭക്ഷണം അബദ്ധമാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. സംയുക്ത സംരംഭത്തില്‍ പങ്കുചേരും. പ്രായോഗികവശം ചിന്തിച്ചുപ്രവര്‍ത്തിക്കുന്നതില്‍ ലക്ഷ്യ പ്രാപ്തിനേടും.

ആയില്യം: സാമ്പത്തിക ദുരുപയോഗം ചെയ്യുന്നവരെ പിരിച്ചുവിടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീന മനോഭാവം വർധിക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രവേ ണ്ടിവരും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ കാര്യസാധ്യമുണ്ടാകും.

മകം: പലപ്രകാരത്തിലും സൗഖ്യവും, സമാധാനവും, സ്വസ്ഥതയും, പ്രവര്‍ത്തന വിജയവും ഉണ്ടാകും. മഹത്സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. വ്യവസ്ഥകള്‍ പാലിക്കും.

പൂരം: ഉത്തരവാദിത്ത്വങ്ങള്‍ അന്യരെ ഏല്പിക്കരുത്. ഇടതുകയ്യിക്ക് അസുഖം വർധിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. സുരക്ഷിതസ്ഥാനത്തേക്കു മാറിതാമസിക്കും.

ഉത്രം: കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. പ്രതാപവും പ്രവര്‍ത്തനഗുണവും സല്‍കീര്‍ത്തിയും വർധിക്കും. ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്കു ചേരും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

അത്തം: ഗൃഹോപകരണങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാകും. അവസരവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങും. അന്ധമായ വിശ്വാസം ഉപേക്ഷിക്കണം.

ചിത്ര: ആഗ്രഹ സാഫല്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ചര്‍ച്ചകള്‍ പൂര്‍ണത കൈവരും. സന്താനസൗഖ്യമുണ്ടാകും.

ചോതി: സര്‍വ്വകാര്യവിജയത്താല്‍ സമാധാനം, ഔദ്യോഗിക ചര്‍ച്ചകളില്‍ അനുകൂലം, കുടുംബജീവിതത്തില്‍ സ്വസ്ഥത, പ്രയ്തനങ്ങള്‍ക്കനുസരിച്ച് പ്രതിഫലം, വ്യവസ്ഥകള്‍ പാലിക്കുവാനുള്ള സന്നദ്ധത എന്നിവ ഉണ്ടാകും.

വിശാഖം: ആഗ്രഹസാഫല്യമുണ്ടാകും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. മനസമാധാനവും സന്താനസൗഖ്യവും സാമ്പത്തികാഭിവൃദ്ധിയും ഉണ്ടാകും. അനാവശ്യമായി ആധി ഉപേക്ഷിക്കണം.

അനിഴം: പഠിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. ഉത്സാഹവും ഉന്മേഷവും വർധിക്കും. സുഖസുഷുപ്തിയും സുഖഭക്ഷണവും ഉണ്ടാകും. ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലഫലം ഉണ്ടാകും.

തൃക്കേട്ട: ആരോപണങ്ങള്‍ കേള്‍ക്കുവാനിടവരും. ആത്മവിശ്വാസം കുറയും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. വ്യക്തിവിദ്വേഷം ഉപേക്ഷിക്കണം. യാത്രാക്ലേശം വർധിക്കും.

മൂലം: ശുഭാപ്തിവിശ്വാസം വർധിക്കും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ക്രയവിക്രയങ്ങളില്‍ സാമ്പത്തികപുരോഗതിയുണ്ടാകും. ജനസ്വാധീനം വർധിക്കും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ സാധിക്കും.

പൂരാടം: നിന്ദാശീലം ഉപേക്ഷിക്കണം.ഉത്സാഹവും ഉന്മേഷവും കുറയും. പണം കടം കൊടുക്കരുത്. നിസാരകാര്യങ്ങള്‍ക്ക് തടസം അനുഭവപ്പെടും. കൃത്യനിര്‍വ്വഹണത്തില്‍ അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം.

ഉത്രാടം: അസുഖങ്ങള്‍ വർധിക്കും. അവധിയെടുക്കാനിടവരും. അവസരവാദവും അന്ധമായ ആത്മവിശ്വാസവും അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അഹംഭാവം ഉപേക്ഷിക്കണം. പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം.

തിരുവോണം: സര്‍വ്വകാര്യവിജയത്താല്‍ സമാധാനമുണ്ടാകും. ഏറ്റെടുത്ത ദൌത്യം വിജയിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വസ്തുവാങ്ങുവാന്‍ തയ്യാറാകും. ആഗ്രഹിച്ച വിദേശയാത്രസഫലമാകും.

അവിട്ടം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. ശുഭാപ്തി വിശ്വാസം കുറയാതെ സൂക്ഷിയ്ക്കണം. അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

ചതയം: ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. ബാഹ്യപ്രേരണകള്‍ കേള്‍ക്കുന്നത് നന്നല്ല. അഭിപ്രായവ്യത്യാസം വർധിക്കും. ഉദ്യോഗം ഉപേക്ഷിയ്ക്കുവാന്‍ തീരുമാനിക്കും.

പൂരോരുട്ടാതി: ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ഗൃഹം വാങ്ങുവാന്‍ തീരുമാനിക്കും. ഭാര്യാഭര്‍ത്തൃഐക്യതയുണ്ടാകും.

ഉത്രട്ടാതി: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പുതിയ വാഹനം വാങ്ങുവാന്‍ അന്വേഷിക്കും. ബന്ധുസഹായം ഉണ്ടാകും.

രേവതി:  ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. ആത്മധൈര്യം വർധിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. ഉദ്യോഗത്തില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top